a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ലണ്ടന്‍ ഒളിമ്പിക്‌സിന് മാതൃഭൂമി
Posted on: 24 Jul 2012




കോഴിക്കോട്: ഭൂമുഖത്തെ ഏറ്റവും വലിയ മഹാമേളയാണ് ഒളിമ്പിക്‌സ്. ദേശങ്ങളുടെയും വര്‍ഗങ്ങളുടെയും വ്യത്യാസമില്ലാതെ മനുഷ്യരുടെ പോരാട്ടത്തിന്റെ യഥാര്‍ഥ വേദി. അതിര്‍ത്തികളില്ല ഒളിമ്പിക്‌സിന്റെ ആവേശത്തിന്.

1980-ല്‍ മലയാളി വായനക്കാര്‍ക്ക് ആദ്യമായി ഒളിമ്പിക്‌സിന്റെ ആവേശം നേരിട്ട് സമ്മാനിച്ച മാതൃഭൂമി, ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ആവേശം വായനക്കാരിലെത്തിക്കാനും ഒരുങ്ങിക്കഴിഞ്ഞു. ജൂലായ് 27-ന് ആരംഭിക്കുന്ന മുപ്പതാമത് ഒളിമ്പിക്‌സ് പോരാട്ടവേദിയില്‍നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ മാതൃഭൂമി പ്രതിനിധി പി.ടി.ബേബി ലണ്ടനിലെത്തി. ലണ്ടനില്‍നിന്ന് ബേബി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ചൊവ്വാഴ്ച മുതല്‍ വായിക്കാം.

കൊച്ചി എഡിഷനില്‍ ചീഫ് റിപ്പോര്‍ട്ടറായ പി.ടി.ബേബി സ്‌പോര്‍ട്‌സ് ഡെസ്‌കില്‍ നീണ്ടകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമിക്കുവേണ്ടി 2011-ലെ ക്രിക്കറ്റ് ലോകകപ്പ്, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍, ഐ.പി.എല്‍., സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ് തുടങ്ങി ഒട്ടേറേ കായികമേളകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പിറവം സ്വദേശിയായ ബേബി, 1996-ലാണ് മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നത്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.