മഹീന്ദ്ര ചാലഞ്ച് ബാസ്‌ക്കറ്റ്
Posted on: 23 Jul 2012
കൊച്ചി:മഹീന്ദ്ര എന്‍.ബി.എ. ചാലഞ്ച് ബാസ്‌ക്കറ്റ്‌ബോളില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റെയും കണ്ണൂര്‍ വി.കെ.കൃഷ്ണമേനോന്‍ വനിതാകോളേജിന്റെയും അപരാജിത മുന്നേറ്റം.
ആണ്‍കുട്ടികളുടെ(അണ്ടര്‍-19)വിഭാഗത്തില്‍ മാര്‍ ഇവാനിയോസ് ചാമ്പ്യന്‍മാരായ കോഴിക്കോട് സായിയേയും(38-19)ആലുവ കാര്‍മല്‍ ക്ലബ്ബിനേയും(61-33)കീഴടക്കി.പെണ്‍കുട്ടികളില്‍ കൃഷ്ണമേനോന്‍ കോളേജ് കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ഹൈസ്‌ക്കൂളിനേയും(53-20)കോഴിക്കോട് പ്രോവിഡന്‍സ് കോളേജിനേയും(62-48)തോല്‍പ്പിച്ചു.
|