|
ലണ്ടനില്‍ മാധ്യമപ്പട
Posted on: 17 Jul 2012
ഒളിമ്പിക്‌സ് വാര്‍ത്തകള്‍ ലോകമെമ്പാടുമെത്തിക്കാന്‍ വന്‍ മാധ്യമപ്പടതന്നെയാണ് ലണ്ടനിലെത്തുന്നത്. റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ക്യാമറാമാന്‍മാരും സാങ്കേതിക വിദഗ്ദരുമുള്‍പ്പെടെ 21000-പേര്‍. അത്‌ലറ്റുകളുടെ എണ്ണത്തിന്റെ ഇരട്ടിയോളം വരുമിത്. ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ ബി.ബി.സി. 2500 മണിക്കൂര്‍ തത്സമയ സംപ്രേക്ഷണം നടത്തും. അവരുടെ ഫേസ് ബുക്കിലും ലൈവുണ്ടാവും. സമ്പൂര്‍ണാര്‍ഥത്തില്‍ ആദ്യ ഡിജിറ്റല്‍ ഒളിമ്പിക്‌സാവുമിതെന്ന് ബി.ബി.സി. വ്യക്തമാക്കുന്നു.
|
|
Other stories in this section:
|
|