a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ദാരാസിങ്ങിന് അന്ത്യാഞ്ജലി
Posted on: 13 Jul 2012



ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌റ്റൈല്‍ ഗുസ്തിക്ക് ലോകമെങ്ങും പ്രചാരമേകിയ ഗുസ്തി ഇതിഹാസം ദാരാ സിങ് (83) ഇനി ഓര്‍മ. അഞ്ഞൂറിലേറെ പ്രൊഫഷണല്‍ മത്സരങ്ങളില്‍ അപരാജിതനായ ദാരാസിങ്ങാണ് ഇന്ത്യന്‍ ഗുസ്തിക്ക് ദിശാബോധം നല്കിയതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.)അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ഗുസ്തിയെ ഒരു ദേശീയ വിനോദമായി വളര്‍ത്തിയത് ദാരാ സിങ്ങാണ്. രാജ്യത്തങ്ങോളമിങ്ങോളം സഞ്ചരിച്ച് മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ഗുസ്തിയുടെ പര്യായമായി മാറുകയായിരുന്നു. 1940-കളിലും '50-കളിലും '60-കളിലും രാജ്യത്തിനക്തതും പുറത്തും നിരവധി ഗോദകളില്‍ അദ്ദേഹം വിജയശ്രീലാളിതനായി -അനുശോചന സന്ദേശത്തില്‍ ഐ.ഒ.എ.ആക്ടിങ് പ്രസിഡന്റ് വിജയ്കുമാര്‍ മല്‍ഹോത്ര ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഗോദകളില്‍ അപരാജിത കുതിപ്പ് നടത്തിയ അദ്ദേഹം അന്താരാഷ്ട്ര വേദികളിലും അക്കാലത്തെ അറിയപ്പെടുന്ന മല്ലന്മാരെയെല്ലാം തന്നെ തോല്പിച്ചു. 1983-ല്‍ ഗോദയോട് വിടപറഞ്ഞു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.