|
ഒളിമ്പിക് ഗ്രാമം തിങ്കളാഴ്ച തുറക്കും
Posted on: 13 Jul 2012
ലണ്ടന്‍: 30-ാമത് ഒളിമ്പിക് ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കു വേണ്ടിയുള്ള ഗ്രാമം (ഒളിമ്പിക് ഗ്രാമം) തിങ്കളാഴ്ച തുറക്കും. ഒളിമ്പിക് ഗ്രാമം തുറക്കുന്നതിനു മുമ്പേ തന്നെ താരങ്ങളുടെയും ഒഫിഷ്യലുകളുടെയും ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. സ്വതവേ തിരക്കുള്ള ലണ്ടന്‍ നഗരം, കിഴക്കന്‍ ലണ്ടനിലെ താര ഗ്രാമം തുറക്കുന്നതോടെ ശക്തമായ തിരക്കിന്റെ പിടിയിലമരുമെന്നുറപ്പാണ്. താരങ്ങള്‍ക്കു പുറമെ ഒഫിഷ്യലുകളും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം അടുത്തയാഴ്ച ലണ്ടനിലേക്ക് ഒഴുകിയെത്തും. ഉദ്ഘാടന ചടങ്ങ് അരങ്ങേറുന്ന ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാന്‍ പുതുതായി 30 മൈല്‍ ദൈര്‍ഘ്യം വരുന്ന റോഡുകളാണ് നിര്‍മിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലേക്ക് നയിക്കുന്ന റോഡുകളിലെങ്ങും ഒളിമ്പിങ് വളയങ്ങളും വെളുത്ത വരകളും പെയിന്റ് ചെയ്യുന്ന പണികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഒളിമ്പിക് ഗ്രാമത്തിലേക്കും സ്റ്റേഡിയത്തിലേക്കുമുള്ള പ്രത്യേക പാതയുടെ ഉദ്ഘാടനവും ഒളിമ്പിക് ഗ്രാമ ഉദ്ഘാടനത്തിന്റെ അന്നു തന്നെയാണ്.
|
|
Other stories in this section:
|
|