|
കായിക രംഗത്തെ പാരിതോഷികങ്ങള്‍ അതത് വര്‍ഷം നല്‍കും-മുഖ്യമന്ത്രി
Posted on: 06 Jul 2012
തിരുവനന്തപുരം: കായികതാരങ്ങള്‍ക്കായി പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങള്‍ ഇനി മുതല്‍ അതത് വര്‍ഷം തന്നെ നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ കേരളത്തിലെ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കാഷ ്അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ കഴിഞ്ഞ രണ്ടു കൊല്ലത്തെ നിയമനങ്ങള്‍ ഇനി നല്‍കാനുണ്ട്.അതില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഇക്കൊല്ലം തന്നെ നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായിക മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതിനാവശ്യമായ സോഫ്റ്റ്‌വേര്‍ തയ്യാറാക്കാന്‍ നാഷണല്‍ ഇന്‍ഫൊമാറ്റിക് സെന്ററിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്തര്‍ദേശിയ പഞ്ചഗുസ്തി താരം ജോബി മാത്യുവിന് കാഷ് അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ്, സെക്രട്ടറി പി.എസ്.അബ്ദുല്‍ റസാക്ക്, സ്‌പോര്‍ട്‌സ് സെക്രട്ടറി എം.ശിവശങ്കര്‍, ഡയറക്ടര്‍ അമിത് മല്ലിക്, എല്‍.എന്‍.സി പി.ഇ. ഡയറക്ടര്‍ ഡോ. ജി.കിഷോര്‍, കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എ. ജയകൃഷ്ണന്‍, കെ.എം. ബീനാമോള്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ മേരി പുഷ്പം, ആര്‍.ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
|
Other stories in this section:
|
|