|
സുബ്രതോ കപ്പിന് ഇനി പെണ്‍കുട്ടികളും പക്ഷേ ആരു പോകും?
Posted on: 06 Jul 2012
സിറാജ് കാസിം
മലപ്പുറം: സുബ്രതോ കപ്പ് ഫുട്‌ബോളിലേക്ക് പെണ്‍കുട്ടികള്‍ക്ക് സ്വാഗതം...രാജ്യത്തെ മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് ചരിത്രത്തിലാദ്യമായി ക്ഷണം ലഭിക്കുമ്പോള്‍ കേരളത്തിലെ പെണ്‍ ഫുട്‌ബോള്‍ ചോദിക്കുന്നത് ഇതാണ്. കേരളത്തെ പ്രതിനിധീകരിച്ച് ആര് പോകും...പോയാല്‍ തന്നെ ടീമിനെ ആര് സ്‌പോണ്‍സര്‍ ചെയ്യും...രണ്ടു ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരമായിട്ടില്ല. അവഗണനയുടെ വിസില്‍ മാത്രം കേട്ട് പരിചയമുള്ള കേരളത്തിലെ പെണ്‍ ഫുട്‌ബോളിന് ഈ ചോദ്യങ്ങള്‍ക്ക് ഉടനെ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയുമില്ല.
പെണ്‍ ഫുട്‌ബോളിനെ സ്‌കൂള്‍ ഗെയിംസില്‍ പോലും ഉള്‍പ്പെടുത്താത്ത കേരളത്തിന് മുന്നില്‍ തുറന്നു കിട്ടിയ ഏറ്റവും മികച്ച അവസരമാണ് സുബ്രതോ കപ്പ് ഫുട്‌ബോളിലെ പങ്കാളിത്തം. കേരളത്തില്‍ നിന്ന് ടീമിനെ അയയ്ക്കാന്‍ താത്പര്യമുണ്ടോ എന്നാരാഞ്ഞ് സുബ്രതോ കപ്പ് സംഘാടകര്‍ കത്തയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടീമിനെ അയയ്ക്കുന്ന കാര്യത്തില്‍ തത്കാലം ഒന്നും ചെയ്യാനാവില്ലെന്നാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നിലപാട്. സ്‌കൂള്‍ ഗെയിംസ് അസോസിയേഷനാണ് ടീമിനെ അയയ്‌ക്കേണ്ടതെന്നാണ് കെ.എഫ്.എ പറയുന്നത്. പെണ്‍ ഫുട്‌ബോള്‍ മല്‍സരയിനമല്ലാത്തതിനാല്‍ ടീമിനെ അയയ്ക്കാനുള്ള ഫണ്ട് നല്‍കാനാവില്ലെന്ന് സ്‌കൂള്‍ ഗെയിംസ് സംഘാടകരും പറയുന്നു. രണ്ടു കൂട്ടരും കൈമലര്‍ത്തിയതോടെ പതിവുപോലെ കേരളത്തിലെ പെണ്‍ ഫുട്‌ബോള്‍ അനിശ്ചിതത്വത്തിന്റെ മൈതാനത്ത് തന്നെ നില്‍ക്കുകയാണ്. വനിതാ ഫുട്‌ബോള്‍ സ്‌കൂള്‍ ഗെയിംസിലെ മല്‍സരയിനമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടനെയൊന്നും യാഥാര്‍ത്ഥ്യമാവില്ലെന്ന ആശങ്ക ബലപ്പെടുത്തുന്നതാണ് സുബ്രതോ കപ്പിലേക്കുള്ള ക്ഷണവും കേരളത്തിന്റെ പ്രതികരണവും
ഒക്ടോബറില്‍ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് ഒരു ടീമിനെയാണ് കേരളത്തിന് അയയ്ക്കാന്‍ കഴിയുക.
|
|
Other stories in this section:
|
|