a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
കൊറിന്ത്യന്‍സിന് കന്നിക്കിരീടം
Posted on: 06 Jul 2012



സാവോ പോളോ(ബ്രസീല്‍): തെക്കേ അമേരിക്കന്‍ (ലാറ്റിനമേരിക്കന്‍) ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ലിബര്‍ട്ടഡോറസ് കപ്പ് ബ്രസീല്‍ ചാമ്പ്യന്മാരായ കൊറിന്ത്യന്‍സിന്. ഇരുപാദങ്ങളിലായി നടന്ന ഫൈനലില്‍ അര്‍ജന്റീന ടീം ബൊക്ക ജൂനിയേഴ്‌സിനെ 3-1ന് പരാജയപ്പെടുത്തിയാണ് കൊറിന്ത്യന്‍സ് കന്നി ലിബര്‍ട്ടഡോറസ് കപ്പ് നേടിയത്. സാവോപോളോയിലെ പച്ചേമ്പു സ്റ്റേഡിയത്തില്‍ 40,000 ആരാധകര്‍ക്ക് മുമ്പാകെ നടന്ന രണ്ടാംപാദ മത്സരത്തില്‍ കൊറിന്ത്യന്‍സ് ഏകപക്ഷീയമായ രണ്ടുഗോളിന് ജയിച്ചു. രണ്ടു ഗോളുകളും രണ്ടാംപകുതിയില്‍ സ്‌ട്രൈക്കര്‍ എമേഴ്‌സന്റെ വകയായിരുന്നു. 54-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയ എമേഴ്‌സന്‍ 72-ാം മിനിറ്റില്‍ പട്ടിക പൂര്‍ത്തിയാക്കി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമുകളും 1-1 സമനില പാലിച്ചിരുന്നു.

ആറുവട്ടം ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായിട്ടുള്ള ബൊക്കായ്ക്ക് എമേഴ്‌സന്റെ രണ്ടാംപകുതിയിലെ ഇരട്ടപ്രഹരം താങ്ങാവുന്നതിലധികമായിരുന്നു. ലിബര്‍ട്ടഡോറസ് കപ്പില്‍ ഇതുവരെ സെമിഫൈനലിനപ്പുറം പോകാന്‍ കഴിയാതിരുന്ന ടീമാണ് കൊറിന്ത്യന്‍സ്. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിലെതന്നെ സാന്റോസിനെ 2-1ന് സെമിയില്‍ മറികടന്നാണ് അവര്‍ ഫൈനലിലേക്ക് കുതിച്ചത്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.