a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഡോ.ചാക്കോ ജോസഫ് എസ്.ജി.എഫ്.ഐ. വൈസ് പ്രസിഡന്റ്‌
Posted on: 27 Jun 2012


കോഴിക്കോട്: ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി സംസ്ഥാന സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഡോ. ചാക്കോ ജോസഫിനെ തിരഞ്ഞെടുത്തു. നിലവില്‍ ജോയന്റ് സെക്രട്ടറിയായിരുന്നു. ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മറ്റിയംഗമായി മറ്റക്കര സെന്റ് ജോസഫ്‌സ് സ്‌കൂളിലെ കായികാധ്യാപകന്‍ ജിമ്മി ജോസഫിനെയും നിയമിച്ചു. ഡല്‍ഹിയില്‍ നടന്ന ഫെഡറേഷന്‍ ജനറല്‍ ബോഡിയിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്. ഡല്‍ഹിയുടെ സത്പാലാണ് ദേശീയ പ്രസിഡന്റ്; യു.പി.യുടെ ഡോ.രാജേഷ് മിശ്ര സെക്രട്ടറിയും. ഇക്കൊല്ലത്തെ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഉത്തര്‍ പ്രദേശിലെ ഇറ്റാവയില്‍ നടത്താനും യോഗംതീരുമാനിച്ചു.


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.