a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
വിലപിടിച്ച പോരാട്ടം
Posted on: 27 Jun 2012


ഡോണെറ്റ്‌സ്‌ക്: സ്‌പെയിനും പോര്‍ച്ചുഗലും യൂറോകപ്പിന്റെ സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ അത്പണക്കൊഴുപ്പിന്റെ മത്സരം കൂടിയാകും. ലോക ഫുട്‌ബോളിലെ വിലപിടിച്ച താരങ്ങളുടെ പോരാട്ടമാണത്. 4,679 കോടി രൂപയാണ് സ്പാനിഷ് ടീമിലെ 23 താരങ്ങളുടെയും കൂടി മൂല്യം. ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട പോര്‍ച്ചുഗല്‍ ടീമിലെ താരങ്ങള്‍ക്കെല്ലാം കൂടി 2400 കോടി രൂപ വരും.

ക്രിസ്റ്റ്യാനോ കളിയിലെന്ന പോലെ കാശിന്റെ കണക്കിലും പോര്‍ച്ചുഗല്‍ ടീമില്‍ ഒറ്റയാള്‍ പട്ടാളമാണ്. 640 കോടി രൂപയാണ് ക്രിസ്റ്റ്യാനോയുടെ മാത്രം മൂല്യം. പോര്‍ച്ചുഗല്‍ ടീമിന്റെ ആകെ മൂല്യത്തിന്റെ 27 ശതമാനത്തോളം വരുമിത്. സ്പാനിഷ് ടീമിലെ ഏറ്റവും മൂല്യമുള്ള താരം കളിക്കളത്തിലേതുപോലെ ആന്ദ്ര ഇനിയേസ്റ്റയാണ്. 462 കോടി രൂപയാണ് ബാഴ്‌സലോണ താരത്തിന്റെ മൂല്യം. യൂറോയിലെ ഏറ്റവും വിലപിടിച്ച ടീമും സ്‌പെയിനാണ്.

സാധ്യതാ ടീമും മൂല്യവും: സ്‌പെയിന്‍: 4-6-0: ഗോള്‍കീപ്പര്‍: കസിയസ് (250 കോടി രൂപ) ഡിഫന്‍ഡര്‍മാര്‍: പിക്വെ (270), റാമോസ് (241.5), അര്‍ബലോവ (85), ആല്‍ബ (71).മിഡ്ഫീല്‍ഡര്‍മാര്‍: ഇനിയേസ്റ്റ (462), ഫാബ്രിഗസ് (390), ഡേവിഡ് സില്‍വ (327), സാബി അലോണ്‍സോ (250), സാവി (250), ബുസ്‌കെറ്റ്‌സ് (250) എന്നിങ്ങനെയാണ് സ്പാനിഷ് ആദ്യ ഇലവന്‍ താരങ്ങളുടെ മൂല്യം. 4-2-3-1 ശൈലിയില്‍ ഫെര്‍ണാണ്ടോ ടോറസിനെ ആദ്യ ഇലവനില്‍ പെടുത്തിയും സ്‌പെയിന്‍ ഇറങ്ങിയേക്കാം. ടോറസിന്റെയും മൂല്യം 250 കോടി രൂപയാണ്.

പോര്‍ച്ചുഗല്‍: 4-3-3: ഗോള്‍കീപ്പര്‍: റൂയി പട്രീഷ്യോ (85 കോടി രൂപ) ഡിഫന്‍ഡര്‍മാര്‍: പെപ്പെ (200), ഫാബിയോ കോണ്‍ട്രാവോ (170), ബ്രൂണോ ആല്‍വ്‌സ് (85), ജോവോ പെരേര (75). മിഡ്ഫീല്‍ഡര്‍മാര്‍: ജോവോ മൗട്ടീന്യോ (163), റൗള്‍ മെയ്‌റാലസ് (100), മിഗ്വേല്‍ വെലോസോ (71). സ്‌ട്രൈക്കര്‍മാര്‍: നാനി (256), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (640), ഹ്യൂഗോ അല്‍മേഡ (57).


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.