a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ കേരളഘടകം ഇന്നു നിലവില്‍വരും
Posted on: 23 Jun 2012


കോഴിക്കോട്: കായികരംഗത്തെ അഴിമതിക്കും രാഷ്ട്രീയ അതിപ്രസരത്തിനുമെതിരെ രൂപംകൊണ്ട 'ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ'യുടെ കേരളഘടകം ഒളിമ്പിക് ദിനമായ ജൂണ്‍ 23-ന് നിലവില്‍വരും. കോഴിക്കോട് അസ്മടവറില്‍ രാവിലെ 10.30-നാണ് ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന് ഒളിമ്പിക് സെമിനാറും നടക്കും. മുന്‍ കേന്ദ്ര സ്‌പോര്‍ട്‌സ് സെക്രട്ടറി ബി.വി.പി. റാവു മുഖ്യപ്രഭാഷണം നടത്തും
ഇന്ത്യന്‍ കായികമേഖലയുടെ സംഘടനാതലത്തിലും ഭരണത്തിലും കായികതാരങ്ങള്‍ക്കും കായികവിദഗ്ധര്‍ക്കും വ്യക്തമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കായികതാരങ്ങള്‍ക്ക് സജീവ അംഗത്വവും കായികവിദഗ്ധര്‍ക്കും കായികപ്രേമികള്‍ക്കും അസോസിയേറ്റ് അംഗത്വവുമാണ് നല്‍കുന്നത്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.