a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സൈന ക്വാര്‍ട്ടറില്‍
Posted on: 15 Jun 2012


ജക്കാര്‍ത്ത: രണ്ടുതവണ ജേതാവായ ഇന്ത്യയുടെ സൈന നേവാള്‍ ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ആതിഥേയരുടെ ലോക 46-ാം നമ്പര്‍ അപ്രില്ല യുശ്വന്തരിയെ കടുത്തപോരാട്ടത്തില്‍ കീഴടക്കിയാണ് അഞ്ചാംസീഡായ സൈന മുന്നേറിയത് (21-17, 14-21, 21-13).

ആദ്യഗെയിമില്‍ യുശ്വന്തരി 3-0 എന്നനിലയില്‍ ലീഡ് നേടിയിരുന്നു. എന്നാല്‍, 14-14ല്‍ സമനില നേടിയ ഇന്ത്യന്‍താരം പിന്നീട് മൂന്നുപോയന്റ്മാത്രം വിട്ടുനല്‍കി ഗെയിം സ്വന്തമാക്കി. രണ്ടാംഗെയിമില്‍ ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്‍ഡൊനീഷ്യന്‍ താരത്തിനായി. 10-10ന് സ്‌കോര്‍ സമനിലയിലെത്തിച്ച യുശ്വന്തരി 21-14ന് ഗെയിമെടുത്തു. മൂന്നാംഗെയിമില്‍ തന്ത്രം മാറ്റിയ സൈന കനത്ത സ്മാഷുകളിലൂടെയും നെറ്റ്‌പ്ലേയിലൂടെയും എതിരാളിയുടെ താളംതെറ്റിച്ചു.
ചൈനയുടെ മൂന്നാംസീഡ് ഷീസിയാന്‍ വാങ്ങിനെയാണ് ക്വാര്‍ട്ടറില്‍ സൈന നേരിടുക. മാര്‍ച്ചില്‍ സ്വിസ് ഓപ്പണ്‍ ഫൈനലില്‍ വാങ്ങിനെ സൈന കീഴടക്കിയിരുന്നു. മൂന്നുതവണ പരസ്പരം ഏറ്റുമുട്ടിയതില്‍ രണ്ടുതവണയും ജയം ഇന്ത്യന്‍ താരത്തോടൊപ്പം നിന്നു.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാം ആതിഥേയരുടെ ഹയോം റുംബാക്കയോട് തോറ്റ് പുറത്തായി (21-15, 21-14).

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.