a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ടി.എഫ്.എ.യിലെ സഹ പരിശീലകനെ സസ്‌പെന്‍ഡു ചെയ്തു
Posted on: 11 Jun 2012


ജാംഷഡ്പൂര്‍: ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലെ സഹ പരിശീലകനെ മോശം പെരുമാറ്റത്തിന് സസ്പന്‍ഡു ചെയ്തു. മുന്‍ ഇന്ത്യന്‍താരം കൗഷ്‌നര്‍ അഹമ്മദിനെയാണ് അക്കാദമി മാനേജര്‍ ബല്ലയോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഡു ചെയ്തത്.

അണ്ടര്‍-10 കുട്ടികളുടെ പരിശീലനത്തിനിടെ മാനേജരോട് ആലോചിക്കാതെ വിശ്രമ സമയം അനുവദിച്ചതും പരിശീലനം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ നിന്ന് പോയതുമാണ് നടപടിക്കുള്ള കാരണം. എന്നാല്‍ പരിശീലനത്തില്‍ ബല്ല അനാവശ്യ ഇടപെടല്‍ നടത്തുകയും പ്രകോപനകരമായി പെരുമാറുകയുമായിരുന്നെന്ന് അഹമ്മദ് പറയുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.