|
ടിന്‍റുവിന് വെങ്കലം
Posted on: 11 Jun 2012
ന്യൂഡല്‍ഹി: ഇറ്റലിയിലെ ടൂറിനില്‍ നടന്ന പ്രിമോ നബിയോള മെമ്മോറിയല്‍ അന്താരാഷ്ട്ര അത്‌ലറ്റിക് മീറ്റിലെ 800 മീറ്ററില്‍ മലയാളി താരം ടിന്‍റു ലൂക്കയ്ക്ക് വെങ്കലം. മെഡല്‍ നേടാനായെങ്കിലും തന്റെ മികച്ച സമയത്തിന്റെ അടുത്തെങ്ങുമെത്താനാകാത്തത് ടിന്‍റുവിന് തിരിച്ചടിയായി. 2: 02: 71 മിനുറ്റിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്.
ക്യൂബയുടെ യുനൈസി സാന്‍റിയാസ്റ്റി സ്വര്‍ണ്ണവും (2: 00: 93) ഇറ്റലിയുടെ മാര്‍ത്ത മിലാനി വെളളിയും (2: 02: 65) നേടി. ഒളിമ്പിക്‌സിന് ഒന്നര മാസം മാത്രം ബാക്കി നില്‍ക്കേ മീറ്റിലെ പ്രകടനം ടിന്‍റുവിന് നിരാശയേകുന്നതായി. ഒളിമ്പിക്‌സിന് നേരത്തെ യോഗ്യത നേടിയ താരത്തിന് ഇതുവരെ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ മാര്‍ക്കായ 1: 59: 90 മിനുറ്റ് പിന്നിടാന്‍ കഴിഞ്ഞില്ല. ഈ ഇനത്തില്‍ ദേശിയ റെക്കോഡായ 1: 59: 17 ടിന്‍റുവിന്റെ പേരിലാണ്.
|
|
Other stories in this section:
|
|