കെനിയന്‍ താരത്തിനെതിരെ ഒത്തുകളി അന്വേഷണം
Posted on: 25 May 2012
ദുബായ്: കഴിഞ്ഞവര്‍ഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടയില്‍ നടന്ന പാകിസ്താനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ കെനിയന്‍ ടീമംഗം ഒത്തുകളി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. കളിക്കാരന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ ഫലം വരുംവരെ ഈ കളിക്കാരനെ ഒരു മത്സരത്തിനും ഇറക്കരുതെന്ന് ഐ.സി.സി. കെനിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കെനിയ 112 റണ്‍സിന് പുറത്തായ കളിയില്‍ പാകിസ്താന്‍ 205 റണ്‍സിന് ജയിച്ചിരുന്നു. 37 വൈഡുകളാണ് കെനിയന്‍ ബൗളര്‍മാര്‍ വഴങ്ങിയത്.
|