|
കൊല്‍ക്കത്ത ഫൈനലില്‍
Posted on: 23 May 2012
പുണെ: ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ രണ്ടാം പ്ലേ ഓഫിലേക്ക് തള്ളിവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ അഞ്ചാം സീസണിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി. പുണെയില്‍ നടന്ന പ്ലേ ഓഫില്‍ ഡല്‍ഹിയെ 18 റണ്‍സിന് വീഴ്ത്തിയാണ് കൊല്‍ക്കത്ത ഫൈനലില്‍ ഇടം നേടിയത്. ആദ്യമായാണ് കൊല്‍ക്കത്ത ഐ.പി.എല്‍ ഫൈനലിലെത്തുന്നത്.
തോറ്റെങ്കിലും, മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സുമായി ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിലെ ജേതാക്കളുമായി ഡല്‍ഹിക്കിനിയും പ്ലേ ഓഫിന് അവസരമുണ്ട്. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ നാലിന് 162. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ എട്ടിന് 144.
സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന യൂസഫ് പഠാന്റെ ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍, നാല് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സില്‍ പരുങ്ങിയ ടീമിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പഠാനും (21 പന്തില്‍ 40 നോട്ടൗട്ട്) ലക്ഷ്മി രത്തന്‍ ശുക്ലയും (11 പന്തില്‍ 24 നോട്ടൗട്ട്) ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തി. മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടക്കമാണ് പഠാന്‍ 40 റണ്‍സെടുത്തത്. 11 പന്തുകളില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെയാണ് ശുക്ല 24 റണ്‍സെടുത്തത്.
തുടക്കത്തിലേ വീരേന്ദര്‍ സെവാഗിനെയും (10) ഡേവിഡ് വാര്‍ണറെയും (7) പുറത്താക്കി ഡല്‍ഹിക്കുമേല്‍ കൊല്‍ക്കത്ത സമ്മര്‍ദമേറ്റി. എന്നാല്‍, നമന്‍ ഓജയും (29) ജയവര്‍ധനെയും (40) ചേര്‍ന്ന് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും, കൊല്‍ക്കത്തയുടെ സ്പിന്‍ ബൗളര്‍മാര്‍ മത്സരം വിട്ടുകൊടുക്കാതെ കാത്തു.
ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബ്രെണ്ടന്‍ മെക്കല്ലവും (36 പന്തില്‍ 31) ഗൗതം ഗംഭീറും (16 പന്തില്‍ 32) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 48 റണ്‍സ് ചേര്‍ത്തു. മികച്ച ഫോമിലായിരുന്ന ഗംഭീര്‍, മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി.
സ്‌കോര്‍ബോര്‍ഡ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: മക്കല്ലം സി വാര്‍നര്‍ ബി നേഗി 31(36,2,1)ഗംഭീര്‍ റണ്ണൗട്ട് 32(16,3,2)കാലിസ് സി ടെയ്‌ലര്‍ ബി നെഗി 30(33,3,0).ഷാക്കിബ് സി ഓജ ബി ഇര്‍ഫാന്‍ 1(3,3,0)യൂസഫ് പഠാന്‍ നോട്ടൗട്ട് 40(21,3,2), ലക്ഷ്മിരത്തന്‍ ശുക്ല നോട്ടൗട്ട് 24 (11,3,1), എക്‌സ്ട്രാസ് 4, ആകെ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162. വിക്കറ്റ് വീഴ്ച:1-48,2-87,3-91, 4-106. ബൗളിങ്ങ്:ഇര്‍ഫാന്‍ 4-0-20-1,ഉമേഷ് 4-0-37-1,മോര്‍ക്കല്‍ 4-0-37-0,അരോണ്‍ 4-0-48-0, നേഗി 4-0-18-1
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: വാര്‍ണര്‍ സി മക്കല്ലം ബി ഷാക്കിബ് 7 (6,0,1), സെവാഗ് സി മക്കല്ലം ബി ബാലാജി 10 (7,1,0), നമന്‍ ഓജ സി ഗംഭീര്‍ ബി ഭാട്ടിയ 29 (28, 4,1), ജയവര്‍ധനെ സ്റ്റമ്പ്ഡ് മക്കല്ലം ബി ഇക്ബാല്‍ അബ്ദുള്ള 40 (33,6,0), വേണുഗോപാല്‍ റാവു സി ഭാട്ടിയ ബി കകാലിസ് 13 (22,0,0), പവന്‍ നേഗി സ്റ്റമ്പ്ഡ് മക്കല്ലം ബി സുനില്‍ നരെയ്ന്‍ 14 (11, 2,0), റോസ് ടെയ്‌ലര്‍ സി ഇക്ബാല്‍ ബി കാലിസ് 11 (8,0,1), ഇര്‍ഫാന്‍ പഠാന്‍ നോട്ടൗട്ട് 6 (3,1,0), മോണെ മോര്‍ക്കല്‍ സി ഭാട്ടിയ ബി നരെയ്ന്‍ 0, ഉമേഷ് യാദവ് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 13, ആകെ 20 ഓവറില്‍ എട്ടിന് 144. . വിക്കറ്റ് വീഴ്ച: 1-24, 2-24, 3-83, 4-108, 5-120, 6-133, 7-133, 8-142. ബൗളിങ്: ബാലാജി 2-0-11-1, ഷാക്കിബ് 4-0-36-1, കാലിസ് 4-0-24-2, സുനില്‍ നരെയ്ന്‍ 4-0-24-2, ഇക്ബാല്‍ അബ്ദുള്ള 4-0-25-1, രജത് ഭാട്ടിയ 2-0-16-1
മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് (രാത്രി 8.00 മുതല്‍ സെറ്റ്മാക്‌സില്‍)
|