|
കോവര്‍മാന്‍സ് ഇന്ത്യന്‍ കോച്ചായേക്കും
Posted on: 23 May 2012
ന്യൂഡല്‍ഹി: മുന്‍ ഹോളണ്ട് താരം വിം കോവര്‍മാന്‍സ് ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ ചാലഞ്ച് കപ്പിലെ ദയനീയ പ്രകടനത്തെത്തുടര്‍ന്ന് ഗോവക്കാരനായ സാവിയൊ മെഡീര പുറത്തായതോടെയാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ കോച്ചിനായുള്ള അന്വേഷണം തുടങ്ങിയത്. യൂറോപ്യന്‍ കീരീടം നേടിയ 1988-ലെ ഹോളണ്ട് ടീമിലംഗമായിരുന്ന കോവര്‍മാന്‍സ് ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറാണ്. ഡച്ച്, ഐറിഷ് അണ്ടര്‍-21 ടീമുകളുടെ പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.
|
|
Other stories in this section:
|
|