|
ഫാസ്റ്റ് ബൗളിങ് ടാലന്‍റ് മത്സരം: കെ.എം. ആസിഫ് വിജയി
Posted on: 21 May 2012
കോഴിക്കോട്: ഫാസ്റ്റ് ബൗളിങ് പ്രതിഭകളെ കണ്ടെത്താന്‍ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ ഫാസ്റ്റ് ബൗളിങ് ടാലന്‍റ് മത്സരത്തില്‍ മലപ്പുറം എടവണ്ണ സ്വദേശി കെ.എം. ആസിഫ് വിജയിയായി.
കുണ്ടുതോട് കുറ്റിയന്‍മോച്ചി വീട്ടില്‍ അബ്ദുള്‍ മനാഫിന്റെയും ഹൈറുന്നീസയുടെയും മകനാണ് ആസിഫ്. 12നും 19നും മധ്യേ പ്രായമുള്ള 200ഓളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ താരം ഡേവിഡ് ജോണ്‍സണ്‍, എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷനിലെ സീനിയര്‍ പരിശീലകനായ സി.എസ്. ഉമാപതി, പ്രശസ്ത പരിശീലകന്‍ പി. ബാലചന്ദ്രന്‍, മുന്‍ രഞ്ജി താരങ്ങളായ ടി.കെ. നാസര്‍, പി. മനോജ് എന്നിവരടങ്ങുന്ന സമിതിയാണ് വിജയിയെ കണ്ടെത്തിയത്.
|