|
പ്രകടനത്തിന് ഇടിവ് പറ്റിയിട്ടില്ല
Posted on: 12 Oct 2011
ഈ സീസണില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത് എന്നാണ് എന്റെ വിശ്വാസം. യു.എസ്. ഓപ്പണിലും ഡേവിസ് കപ്പിലും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. കഴിഞ്ഞയാഴ്ച ടോക്യോയിലും നന്നായി കളിക്കാന്‍ എനിക്ക് കഴിഞ്ഞു. വലിയ ടൂര്‍ണമെന്റുകളില്‍ ഫൈനലിലേത് മാത്രമല്ല മികച്ച മത്സരം. സെമിഫൈനലിലേതും കടുത്ത പോരാട്ടം തന്നെയായിരിക്കും. ഈ വര്‍ഷം നിരവധി ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ എനിക്ക് പരാജയം രുചിക്കേണ്ടിവന്നു. ചെറിയ ചില പിഴവുകളാണ് ഇതിന് കാരണം. എന്നും ഒരുപോലെ പിഴവറ്റ രീതിയില്‍ കളിക്കാമെന്ന് പ്രതീക്ഷിക്കുക വയ്യ. ഭാവിയില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ഈ തോല്‍വികള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
റാഫേല്‍ നഡാല്‍
|
|
Other stories in this section:
|
|