a mathrubhumi initiative
IST:
ഹോം   കോളം   പി.ജെ. ജോസ്‌
രാജകുമാരിയില്ലാതെ ഫ്ലെഷിങ് മെഡോസ്‌
Posted on: 26 Aug 2011

പി.ജെ.ജോസ്‌

സ്‌പോക്കസ്

യു.എസ്.ഓപ്പണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ താരങ്ങളിലൊരാളാണ് ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സ്.കരിയറിലെ ആദ്യ വിരമിക്കലിന് മുമ്പ് 2005ല്‍ ആദ്യ യു.എസ്.ഓപ്പണ്‍ കിരീടം.തുടര്‍ന്ന് 2009 ല്‍ തിരിച്ചുവരവ്.തൊട്ടുപിന്നാലെ യു.എസ്.ഓപ്പണ്‍ കിരീടം സ്വന്തമാക്കി കായിക ലോകം കണ്ട വിജയകരമായ തിരിച്ചുവരവുകളിലൊന്ന് ക്ലൈസ്‌റ്റേഴ്‌സ് സ്വന്തം പേരിലാക്കി.കഴിഞ്ഞ വര്‍ഷം കിരീടം നിലനിര്‍ത്തിയപ്പോള്‍ വനിതാ ടെന്നീസ് ചരിത്രത്തില്‍ ക്ലൈസ്‌റ്റേഴ് ഒരു സംഭവം തന്നെയായി
മാറി.
ഇതേ മികവ് 2011ന്റെ തുടക്കത്തിലും നിലനിര്‍ത്താന്‍ ബെല്‍ജിയന്‍ താരത്തിനായി.കരിയറിലാദ്യമായി ഓസ്‌േേട്രലിയന്‍ ഓപ്പണ്‍ കിരീടം നേടി വനിതാ ടെന്നീസിലെ ശക്തികേന്ദ്രങ്ങളില്‍ മുന്‍നിരയില്‍ തന്നെയാണ് സ്്ഥാനമെന്ന് തെളിയിക്കാനും ക്ലൈസ്റ്റേഴ്‌സിനു കഴിഞ്ഞു.കാവ്യനീതി പോലെ ലോകഒന്നാം നമ്പര്‍ സ്ഥാനവും ബെല്‍ജിയന്‍ സുന്ദരി തിരിച്ചു പിടിച്ചു.
2011 ക്ലൈസ്റ്റേഴ്‌സിന്റെ വര്‍ഷമാണെന്ന് ടെന്നീസ് പണ്ഡിതന്‍മാരും സഹതാരങ്ങളും ഏകസ്വരത്തില്‍ വിലയിരുത്തുകയും ചെയ്തു.ഇതിനിടയിലാണ് നിനച്ചിരിക്കാതെയെത്തിയ പരിക്ക് സ്വപ്നങ്ങള്‍ തകര്‍ക്കുന്നത്.
ഒരു കസിന്റെ വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് ക്ലൈസ്‌റ്റേഴ്‌സിന്റെ കാലിന് പരിക്കേല്‍ക്കുന്നത്.ക്ലേ കോര്‍ട്ട് സീസണിലെ പലമത്സരങ്ങളും താരത്തിന് നഷ്ടമായി.കാര്യമായ പരിശീലനമില്ലാതെ ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുത്ത താരത്തിന് രണ്ടാം റൗണ്ടില്‍ തന്നെ നിരാശയായ് മടങ്ങേണ്ടിയും വന്നു. പിന്നാലെ വിംബിള്‍ഡണില്‍ നിന്നും ക്ലൈസ്റ്റേഴ്‌സ് പിന്‍മാറി.
തന്റെ ഇഷ്ടവേദിയായ ഫ്ലെഷിങ് മെഡോസില്‍ യു.എസ് .ഓപ്പണ്‍ കിരീടം നിലനിര്‍ത്താമെന്നായിരുന്നു ക്ലൈസ്റ്റേഴ്‌സിന്റെ പിന്നീടുള്ള ലക്ഷ്യം .ഇതിനായി യു.എസ് ഓപ്പണ് മുന്നോടിയായി ടൊറൊന്റോയിലെ റോജേഴ്‌സ് കപ്പില്‍ പ്രതീക്ഷയോടെയാണ് താരം പങ്കെടുത്തത്. ഷെങ് ജീയ്‌ക്കെതിരായ മത്സരത്തിനിടെ വയറിലെ പേശികള്‍ക്കു പരിക്കേറ്റ ക്ലൈസ്റ്റേഴ്‌സിന് പന്ത്രണ്ടു ഗെയിമുകള്‍ക്കു ശേഷം കളി അവസാനിപ്പിക്കേണ്ടി വ്ന്നു.
ആഗസ്ത് 29നു തുടങ്ങുന്ന യു.എസ്.ഓപ്പണു മുമ്പ് പരിക്കു ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു താരം.ആ പ്രതീക്ഷ തകര്‍ന്നതോടെ ഇക്കുറി യു.എസ്.ഓപ്പണില്‍ നിന്നും പിന്‍മാറാന്‍ ക്ലൈസ്റ്റേഴ്‌സ് തീരുമാനിക്കുകയായിരുന്നു. ഇതോടെ തുടരെ മൂന്നു യു.എസ്.ഓപ്പണ്‍ കിരീടം സ്വന്തമാക്കുകയെന്ന അപൂര്‍വ്വനേട്ടമാണ് ക്ലൈസ്റ്റേഴ്‌സിനെ കൈവിട്ടത്.
അടുത്ത വര്‍ഷത്തെ ലണ്ടന്‍ ഒളിമ്പിക്‌സോടെ വിരമിക്കുമെന്നാണ് ക്ലൈസ്‌റ്റേഴ്‌സ് മുന്‍പ് വെളിപ്പെടുത്തിയിരുന്നത്. പരിക്ക് ഭേദമാകുകയാണെങ്കില്‍ ക്ലൈസ്റ്റേഴസിന്റെ മാന്ത്രിക ടെന്നീസിന് ഇനിയും കാണികള്‍ക്ക് സാക്ഷികളാകാം.


Other stories in this section:



 

 


 

© Copyright 2013 Mathrubhumi. All rights reserved.