FRIDAY, JANUARY 30, 2015
'എന്റെ ഏറ്റവും വലിയ ജയം'
Posted on: 22 Nov 2010

കെ.വിശ്വനാഥ്‌

ഗ്വാങ്ഷു: ട്രാക്കില്‍ ഇന്നേവരെയുള്ള ഏറ്റവുംമികച്ച നേട്ടമാണ് പ്രീജയ്ക്കിത്. ഏഷ്യന്‍ഗെയിംസ് സ്വര്‍ണം. അതും ഇന്നേവരെ ഒരു ഇന്ത്യന്‍ അത്‌ലറ്റും വിജയം നേടാത്ത 10000 മീറ്ററില്‍. കഠിനമായ മത്സരമായിരുന്നു അത്. വിജയത്തിന്റെ സന്തോഷവുമായി പ്രീജ ഓടിയെത്തി. വിജയത്തെയും അതിനു വേണ്ടിയുള്ള കാത്തിരിപ്പിനേയും കുറിച്ച് പ്രീജ സംസാരിച്ചു.

എന്ത് തോന്നുന്നു ഈ വിജയത്തെക്കുറിച്ച് ?

വലിയ സന്തോഷം. എന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഞാന്‍ ഏറെ കാത്തിരുന്ന ജയമാണിത്. ദൈവം തന്ന വിജയമാണിത്.

പ്രതീക്ഷിച്ചതാണോ ഇത് ?

ഇത്തവണ എനിക്കതിന് പറ്റുമെന്ന് തോന്നിയിരുന്നു. ട്രെയ്‌നിങ്ങിനിടെ മികച്ച സമയത്തില്‍ പലതവണ ഓടാനായത് ആത്മവിശ്വാസം നല്‍കി.

ഈ വിജയം ആര്‍ക്കാണ് സമര്‍പ്പിക്കുന്നത്?

എനിക്കുവേണ്ടി ഏറെ അധ്വാനിച്ച അമ്മയ്ക്കും ചേട്ടനും. പിന്നെ എന്റെ വിജയത്തിനുപിന്നില്‍ ഒരുപാട് പേരുടെ പ്രാര്‍ഥനയുണ്ട്. അവര്‍ക്കൊക്കെ ഈ ജയത്തില്‍ അവകാശമുണ്ട്.

എന്തായിരുന്നു തന്ത്രം ?

കോച്ച് നിക്കളായി സ്‌നേസാരേവ് പറഞ്ഞത്, ഞാന്‍ പ്രാക്ടീസിനിടെ ഓടുന്ന അതേ വേഗത്തില്‍, അതേ ശൈലിയില്‍ ഓടിയാല്‍ മതിയെന്നായിരുന്നു. പ്രതിയോഗികള്‍ എങ്ങനെ ഓടുന്നു, എന്തുചെയ്യുന്നു എന്ന കാര്യം അധികം ഗൗനിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. ഞാനങ്ങനെത്തന്നെ ചെയ്തു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേയിനത്തില്‍ പ്രീജയ്ക്ക് ഒരു മെഡല്‍പോലും ലഭിച്ചില്ല . എന്തായിരുന്നു പറ്റിയത് ?

ഇതേപോലെത്തന്നെ ഡല്‍ഹിയിലും എനിക്ക് ഓടാന്‍ കഴിയുമായിരുന്നു. പക്ഷെ മത്സരത്തലേന്ന് പനി വന്നു. മത്സരിക്കേണ്ട എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ എനിക്ക് മത്സരിക്കാതിരിക്കാന്‍ തോന്നിയില്ല. പനിയുമായാണ് ഓടിയത്. ഏതായാലും ആ ദുഃഖം ഇപ്പോള്‍ മാറി.

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •