TUESDAY, JANUARY 27, 2015
ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
Posted on: 25 Aug 2010


സിംഗപ്പൂര്‍:' വരുന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു മെഡല്‍. അതാണ് എന്റെ ലക്ഷ്യം, സ്വപ്നം'- യൂത്ത് ഒളിമ്പിക്‌സില്‍ 400 മീ. ഹര്‍ഡില്‍സില്‍ തന്റെ ഏറ്റവും മികച്ച സമയത്തോടെ വെള്ളിമെഡല്‍ നേടിയ പുണെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ 18കാരന്‍ ദുര്‍ഗേഷ് കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. 'ഞാന്‍ ഈ വെള്ളി നിങ്ങളുടെ നാട്ടുകാരനായ എന്റെ കോച്ച് എ.എസ്.അജിമോന് സമര്‍പ്പിക്കുന്നു. ഓരോ മീറ്റ് കഴിയുംതോറും കൂടുതല്‍ വേഗങ്ങളിലേക്ക് എന്നെ എത്തിച്ച എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ അദ്ദേഹമാണ്'.

വെള്ളിമെഡല്‍ പ്രതീക്ഷിച്ചിരുന്നോ?

തീര്‍ച്ചയായും. ഞാന്‍ നല്ല ഫോമിലായിരുന്നു. ഒരുവേള സ്വര്‍ണംപോലും ഞാന്‍ മുന്നില്‍ക്കണ്ടിരുന്നു.

മത്സരത്തെക്കുറിച്ച് ?

ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു സിംഗപ്പൂരില്‍. ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിലുണ്ടായിരുന്ന അഞ്ചുപേരും വീണ്ടും മത്സരിച്ച പോരാട്ടം. അഞ്ചാംസ്ഥാനത്തുനിന്നാണ് ഞാന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ക്യൂബയുടെ സോട്ടോമേയര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ടാം സ്ഥാനക്കാരനായ സ്‌പെയിനിന്റെ എന്റിക് ഗോണ്‍സാലസ് ഇവിടെ അഞ്ചാംസ്ഥാനക്കാരനായി. ജര്‍മനിയുടെ ഫെലിക്‌സ് ഫ്രാന്‍സ് നാലാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെനിയയുടെ വില്യം മുത്തുംഗ കറുത്ത കുതിരയായി ഓട്ടുമെഡല്‍ പിടിച്ചെടുത്തു.

പുണെയിലെ പരിശീലനം?

പരിശീലകര്‍ക്കും അത്‌ലറ്റുകള്‍ക്കും അവിടെ ഒരേയൊരു ലക്ഷ്യമാണ്. ഇതിനായി എല്ലാവരും ഒരുപോലെ നന്നായി അധ്വാനിക്കുന്നു. അവസരങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്. രണ്ടുമാസത്തെ തീവ്രമായ ഒരുക്കങ്ങളാണ് എന്റെ ഈ വെള്ളിമെഡലിനു പിന്നില്‍.

സിംഗപ്പൂര്‍ ഗെയിംസിനെപ്പറ്റി?

എനിക്ക് ഈ ബിഷാന്‍ സ്റ്റേഡിയം പ്രിയപ്പെട്ടതാണ്. 52.04 സെക്കന്‍ഡില്‍ ഏഷ്യന്‍ ജുനിയര്‍ സ്വര്‍ണം നേടിയതുള്‍പ്പെടെ നാലുതവണ മത്സരിച്ച ഈ ട്രാക്കിനോട് എന്തോ ഒരു അടുപ്പം തോന്നുന്നുണ്ട്.

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •