കേപ്ടൗണ്‍: റോഡിലൂടെ നടന്നുപോകുമ്പോള്‍സ ഒരു മ്യൂസിക് ബാന്‍ഡിന്റെ പാട്ട് കേട്ടാല്‍ നമ്മളെന്ത് ചെയ്യും? നൃത്തത്തിനോട് താത്പര്യമുള്ളവരാണെങ്കില്‍ അപ്പോള്‍ത്തന്നെ റോഡില്‍ ചുവടുകള്‍ വെയ്ക്കും.

ഇങ്ങനെ എവിടെ വെച്ചും നൃത്തം ചെയ്യുന്ന രണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതിപ്പോള്‍ റോഡിന്റെ നടുവിലയാലും ഇവര്‍ക്ക് നാണക്കേടൊന്നുമില്ല. വിരാട് കോലിയും ശിഖര്‍ ധവാനുമാണ് ആ രണ്ട് താരങ്ങള്‍.

ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ കോലിയും ധവാനും കേപ്ടൗണിലെ തെരുവില്‍ വെച്ചാണ് നൃത്തം ചെയ്തത്. കുടുംബവുമൊന്നിച്ച് നഗരത്തില്‍ ചുറ്റിയടിക്കുന്നതിനിടയിലാണ് ഇരുവരും ചുവടുവെയ്ച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

പാട്ടിനനുസരിച്ച്‌ ആദ്യം ചുവട് വെച്ചത് ധവാനാണ്. പിന്നീട് കോലിയും ധവാനൊപ്പം ചേരുകയായിരുന്നു. ധവാന്റെ മകനേയും വീഡിയോയില്‍ കാണാം.