ന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പരിഹസിച്ച് ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ ചാനല്‍. തങ്ങളുടെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കരടി, നായ, പൂച്ച എന്നീ മൃഗങ്ങളോടൊപ്പം കോലിയുടെ ഫോട്ടോയും വോട്ടിനിട്ട് മികച്ച വില്ലനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഫോക്‌സിന്റെ പരിഹാസം.

വെറ്റെല്‍ ഓഫ് ദ വീക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് കോലിയുടെ ഫോട്ടോ ഉപയോഗിച്ചത്.'' ഈ അടുത്ത് നടന്ന സംഭവവികാസങ്ങള്‍ വെറ്റെല്‍ ഓഫ് ദ വീക്ക് പരിപാടിയുടെ തിരിച്ചുവരവിന് സഹായിച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് അറിയാത്ത കുട്ടികള്‍ തങ്ങളുടെ മുത്തശ്ശനോട് ചോദിച്ച് വോട്ട് ചെയ്യുക. ബാക്കിയുള്ളവര്‍ക്കെല്ലാം അറിയുമെന്നാണ് വിശ്വാസം.'' ഫോക്‌സ് സ്‌പോര്‍ട്‌സ് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വിരാട് കോലിക്ക് ലൈക്ക് ബട്ടണും കരടിക്കും നായക്കും വ്യത്യസ്ത തരത്തിലുള്ള ചിരിയും പൂച്ചക്ക് ലൗവുമാണ് വോട്ട് ചെയ്യാനുള്ള അടയാളമായി കൊടുത്തിരിക്കുന്നത്.

2013ലാണ് ഫോക്‌സ് വെറ്റല്‍ ഓഫ് ദ വീക്ക് പുരസ്‌കാരം കൊടുക്കാന്‍ തുടങ്ങിയത്. മിാര്‍ക്ക് വെബ്ബറില്‍ നിന്ന് സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ പൊസിഷന്‍ തട്ടിയെടുത്തതിന് ശേഷമാണ് ഇങ്ങനെയൊരു വോട്ടെടുപ്പ് ഫോക്‌സ് സ്‌പോര്‍ട്‌സ് ആരംഭിച്ചത്.