ശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇന്ത്യ വിടണമെന്നും സൈനികര്‍ക്കു ലഭിക്കുന്ന ഓരോ അടിക്കും പകരം നൂറു ജിഹാദികള്‍ കൊല്ലപ്പെടണമെന്നും പറഞ്ഞ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് വിമര്‍ശവുമായി ജെ.എന്‍.യു വിദ്യാര്‍ഥിയും മുന്‍ യൂണിയൻ വൈസ് പ്രസിഡന്റും ശ്രീനഗര്‍ സ്വദേശിയുമായ ഷെഹ്‌ല റാഷിദ്. 

കശ്മീരിലെ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിവെച്ച യുവാവിന്റെ മുഖത്തിന്റെ സ്ഥാനത്ത് ഗൗതം ഗംഭീറിന്റെ മുഖം വെച്ചാണ് ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്തത്. 

സൈനിക വാഹനത്തില്‍ കെട്ടിവെച്ച നിലയില്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്ന ഗംഭീര്‍ എന്ന അടിക്കുറിപ്പോടെയാണ് ഷെഹ്‌ല ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഫറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെയാണ് സൈന്യം നാല് മണിക്കൂറോളം മനുഷ്യകവചമായി ഉപയോഗിച്ചത്.

Read More:കാശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വാദിക്കുന്നവര്‍ ഇന്ത്യ വിടണം, ജിഹാദികള്‍ കൊല്ലപ്പെടണം: ഗംഭീര്‍