ന്ത്യയില്‍ റോഡപകടങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ ഏറെയാണ്. റോഡ് സുരക്ഷയെക്കുറിച്ച് നിരന്തരം ബോധവല്‍ക്കരണം നടത്തിയിട്ടും ഇതിനൊരു മാറ്റവുമുണ്ടായിട്ടില്ല. പ്രത്യേകിച്ച് ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം മിക്കവരും പാലിക്കാറില്ല. 

പലരും ഹെല്‍മെറ്റ് ധരിക്കുന്നത് അലക്ഷ്യമായി കാണുന്നു എന്നതാണ് സത്യം. ഹെല്‍മെറ്റ് ധരിക്കേണ്ട പ്രധാന്യം ചൂണ്ടിക്കാട്ടി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബൈക്കില്‍ തന്നെ പിന്തുടര്‍ന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കാണ് സച്ചിന്‍ ഉപദേശം നല്‍കിയത്.

ഈ വീഡിയോ സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ജീവിതം വിലപ്പെട്ടതാണെന്നും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുമാണ് സച്ചിന്‍ യുവാക്കളോട് കാറിലിരുന്ന് വിളിച്ചു പറയുന്നതാണ് വീഡിയോയിലുള്ളത്. അതു മാത്രമല്ല, ഇനി ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കില്ലെന്ന് യുവാക്കളോട് സത്യം ചെയ്യിക്കുകയും ചെയ്തു സച്ചിന്‍. 

യുവാക്കളുടെ പിന്നില്‍ ബൈക്കില്‍ യാത്ര ചെയ്ത് ദമ്പതികളും സച്ചിനെ കണ്ടപ്പോള്‍ കൈ കാണിച്ചു. അവരോടും സച്ചിന്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് വിളിച്ചു പറയുന്നതായും വീഡിയോയിലുണ്ട്.