ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം സച്ചിന്‍-എ ബില്ല്യണ്‍ ഡ്രീംസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സഹോദരനൊപ്പമുള്ള രസകരമായ മുഹൂര്‍ത്തങ്ങളും പിന്നീട് ഒരു രാജ്യത്തിന്റെ മുഴുവന്‍ ദൈവമായി മാറിയ നിമിഷങ്ങളും ട്രെയ്‌ലറിലുണ്ട്. ഇന്ത്യക്ക് ഒരിക്കലും മറക്കാനാകാത്ത ''സച്ചിന്‍, സച്ചിന്‍''എന്ന ആരവവും ട്രെയ്‌ലറിനെ കൂടുതല്‍ മനോഹരമാക്കുന്നു.ചിത്രം മെയ് 26നാണ് തിയേറ്ററുകളിലെത്തുന്നത്.

സച്ചിന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ഇതിഹാസമായത് വരെയുള്ള കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. സച്ചിനും മകന്‍ അര്‍ജുനും ചിത്രത്തില്‍ വേഷമിടുന്നു. ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകനായ ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതമൊരുക്കിയത് എ.ആര്‍ റഹ്മാനാണ്.