ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി സെമിഫൈനലില്‍ പശ്ചിമ ബംഗാളിനെ നേരിടാനെത്തിയ ജാര്‍ഖണ്ഡ് ടീമിനെ കാത്തിരുന്നത് ദുരന്തങ്ങളുടെ നീണ്ടനിര. ആദ്യം ധോനിയുടെ നേതൃത്വത്തിലുള്ള ടീം താമസിച്ച ഹോട്ടലിന് തീപിടിച്ചു. ഇപ്പോള്‍ ധോനിയുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരിക്കുന്നു.

ടീം താമസിച്ചിരുന്ന ദ്വാരകയിലെ 'വെല്‍ക്കം' ഹോട്ടലില്‍ നിന്നാണ് ഫോണ്‍ കാണാതായത്. തീപിടുത്തത്തിനിടയില്‍ ആരോ ഫോണ്‍ മോഷ്ടിച്ചതാകാനാണ് സാധ്യത. സെമിയില്‍ പശ്ചിമബാംഗാളിനോട് 41 റണ്‍സിന് പരാജയപ്പെട്ട ജാര്‍ഖണ്ഡ് വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് പുറത്താകുകയും ചെയ്തു.