ദാചാരം പഠിപ്പിക്കാനെത്തുന്നവര്‍ക്ക് എങ്ങിനെ മറുപടി നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് നന്നായി അറിയാം. ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഏറെ പരിഹാസം കേട്ട മിതാലി അതിന് നിശബ്ദമായി മറുപടി നല്‍കി. ട്വിറ്ററില്‍ ഗ്ലാമറസായ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സദാചാരം പറയുന്നവരെ ബൗണ്ടറി ലൈനിനരികിലേക്ക് പറത്തിയത്. 

നേരത്തെ ഗ്ലാമറസായുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ മിതാലിക്ക് സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിട്ടിരുന്നു. കൂട്ടുകാരികള്‍ക്കൊപ്പമുള്ള ഈ ചിത്രം പോസ്റ്റ് ചെയ്തതിന് നിങ്ങള്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കാന്‍ പോണ്‍ സ്റ്റാര്‍ ഒന്നുമല്ലല്ലോ എന്നുവരെ മിതാലി പരിഹാസം കേട്ടിരുന്നു. ആളുകള്‍ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും അതുകൊണ്ട് ആ ചിത്രം ഡിലീറ്റ് ചെയ്യൂ എന്നും കമന്റുകള്‍ വന്നു.

അതിനു മുമ്പും മിതാലി ട്വിറ്ററില്‍ പരിഹാസ കഥാപാത്രമായിട്ടുണ്ട്. കക്ഷത്തിലെ വിയര്‍പ്പ് പറ്റിയ വസ്ത്രം ധരിച്ചതിന്റെ പേരിലായിരുന്നു ആ ആക്രമണം. അന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ അതിന് ചുട്ട മറുപടി നല്‍കിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഏറെ വിയര്‍പ്പൊഴുക്കിയിട്ടു തന്നെയാണ് ഇവിടെ വരെ എത്തിയതെന്നായിരുന്നു മിതാലി പറഞ്ഞിരുന്നത്.