ന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ആരാധകര്‍ ഏറെയാണ്. ആരാധികമാരുടെ എണ്ണത്തിലും ഒട്ടും കുറവില്ല. അങ്ങിനെയുള്ള പാണ്ഡ്യയുടെ ഒരു പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നാല്‍ എങ്ങിനെയുണ്ടാകും?

അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ തന്നെയാവും എല്ലാവര്‍ക്കും. അത്തരത്തില്‍ പുറത്തുവന്ന ഒരു ചിത്രത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പാണ്ഡ്യയുടെ ഫാന്‍ പേജില്‍ ആരോ പോസ്റ്റ് ചെയ്ത പാണ്ഡ്യ ഒരു പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി ചിത്രമാണ് ചര്‍ച്ചയായത്.

അത് ആരാണെന്ന ചോദ്യമായിരുന്നു ചിത്രത്തിന് താഴെ ഏറ്റവും കൂടുതലുണ്ടായിരുന്നത്. പാണ്ഡ്യയുടെ കാമുകിയാണെന്നും ഉടന്‍ തന്നെ വിവാഹമുണ്ടാവുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. ഒടുവില്‍ പാണ്ഡ്യ തന്നെ അത് ആരാണെന്ന് വ്യക്തമാക്കി രംഗത്തുവന്നു. എല്ലാ നിഗൂഢതയും അവസാനിച്ചു..അതെന്റെ സഹോദരിയാണ് എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്.

പാണ്ഡ്യയുടെ ഈ ട്വീറ്റിന് നിരവധി പേരാണ് മറുപടി നല്‍കിയത്. ഇതാണ് നിങ്ങളുടെ ബെസ്റ്റ് ഷോട്ടാണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നേരത്തെ ബോളിവുഡ് താരം പരിണീതി ചോപ്രയുമായി പാണ്ഡ്യ പ്രണയത്തിലാണെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇത് നിഷേധിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു പാണ്ഡ്യ. പരമ്പരയിലെ താരമായി പാണ്ഡ്യയെ തിരഞ്ഞെടുത്തിരുന്നു.