ലാ ലിഗയില്‍ ലാസ് പാല്‍മാസിനെതിരെ വഴങ്ങിയ സമനില റയല്‍ മാഡ്രിഡിന് എന്തുകൊണ്ടും ക്ഷീണം നല്‍കുന്നതായിരുന്നു. ആ സമനിലയോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് നിന്ന് റയല്‍ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന ഈ മത്സരത്തിന് ശേഷം റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ദേഷ്യത്തില്‍ തന്നെയായിരുന്നു. സ്റ്റേഡിയത്തില്‍ നിന്ന് കാമുകി ജോര്‍ജിന് റോഡിഗ്രസുമായി കാറില്‍ പുറത്തിറങ്ങിയ റൊണാള്‍ഡോ ട്രാഫിക് നിയമം തെറ്റിച്ചാണ് ദേഷ്യം തീര്‍ത്തത്. ചുവപ്പ് ലൈറ്റ് കത്തി നില്‍ക്കെ റൊണാള്‍ഡോ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടാക്സിയെ മറികടന്ന് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. റോഡിനിരുവശവും പോലീസുകാരുണ്ടായിരുന്നെങ്കിലും ആരും ക്രിസ്റ്റ്യാനോയെ തടയാന്‍ ശ്രമിച്ചില്ല.
ലാസ് പാല്‍മാസിനെതിരെ പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന റയലിനെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഗോള്‍ നേടി രക്ഷിക്കുകയായിരുന്നു. 86,89 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍.