ന്യൂഡല്‍ഹി: കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇന്ത്യ വിടണമെന്നും സൈനികനെ അടിക്കുന്ന ഓരോ അടിക്കും ഏകദേശം 100 ജിഹാദി വീതം കൊല്ലപ്പെടണമെന്നും ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. കശ്മീരില്‍ യുവാക്കള്‍ സൈനികനെ ആക്രമിക്കുന്ന വിഡിയോ വൈറലായതിന്റെ പശ്ചാത്തലത്തിലാണ്‌ ഗംഭീറിന്റെ പരാമര്‍ശം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീര്‍ താഴ്‌വരയില്‍ സൈനികനെ അധിക്ഷേപിക്കുന്ന വിഡിയോ ബുധനാഴ്ച പുറത്ത് വന്നിരുന്നു. സൈനികനെ അടിക്കുന്ന ഓരോ അടിക്കും ഏകദേശം 100 ജിഹാദി വീതം കൊല്ലപ്പെടണമെന്ന് ഗംഭീര്‍ കുറിച്ചു. 

ആര്‍ക്കാണോ സ്വാതന്ത്ര്യം വേണ്ടത്, അവര്‍ രാജ്യം വിടുക. കശ്മീര്‍ ഞങ്ങളുടേതാണ്-ഡല്‍ഹി ബാറ്റ്‌സ്മാന്‍ ട്വീറ്റ്ചെയ്തു. നേരത്തേ എ.ബി.വി.പി ഭീഷണി നേരിട്ട ഗുര്‍മീത് കൗറിനെ കളിയാക്കി രംഗത്തെത്തിയ സഹതാരം വിരേന്ദര്‍ സെവാഗിനെ വിമര്‍ശിച്ച് ഗംഭീര്‍ രംഗത്തെത്തിയിരുന്നു.