തേഞ്ഞിപ്പലം: മാര്‍ ബേസില്‍ കരുത്ത് തെളിയിച്ചിട്ടും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്താന്‍ എറണാകുളത്തിനായില്ല. അവസാന ദിവസം വരെ രണ്ടാം സ്ഥാനത്ത് പതുങ്ങിയിരുന്ന പാലക്കാട് അവസാന ഇനങ്ങളില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയാണ് കിരീടം നിലനിര്‍ത്തിയത്. 255 പോയിന്റാണ് പാലക്കാടിനുള്ളത്. എറണാകുളത്തിന് 247 പോയിന്റ് കൊണ്ട് തൃപ്തിയടയേണ്ടിവന്നു. കഴിഞ്ഞ തവണ 241 പോയിന്റോടെയാണ് എറണാകുളം കിരീടം നേടിയത്.

സ്‌കൂളുകളുടെ വിഭാഗത്തില്‍ കോതമംഗലം  മാര്‍ ബേസില്‍ തന്നെയാണ് ചാമ്പ്യന്മാര്‍. 117 പോയിന്റാണ് അവര്‍ക്കുള്ളത്. പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. 102 പോയിന്റുണ്ട് അവര്‍ക്ക്. പറളി, മുണ്ടൂര്‍ സ്‌കൂളുകളും പാലക്കാടിന്റെ കുതിപ്പിന് കരുത്തായി. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. 50 പോയിന്റാണ് അവര്‍ക്കുള്ളത്.