ത്യന്തം നാടകീയമായ രംഗങ്ങള്‍ക്കൊടുവിലായിരുന്നു കൊല്‍ക്കത്ത രണ്ടാം തവണയും ഐ.എസ്.എല്ലിന്റെ വിജയപീഠമേറിയത്. കൊണ്ടും കൊടുത്തും ഇരുടീമുകളും മുന്നേറിയ മത്സരത്തിനൊടുവില്‍ എക്‌സ്ട്രാ ടൈമിലും ഗോള്‍ വരാതിരുന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമായി.ണ്ടാം പാദ സെമിയില്‍ ഡല്‍ഹിയെ ഷൂട്ടൗട്ടില്‍ മറികടന്നതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെയും ആരാധകരുടെയും മനസ്സിനുള്ളിലുണ്ടായിരുന്നു. ആ പരിചയസമ്പത്ത് കൊല്‍ക്കത്തക്കെതിരെ ഉപയോഗപ്പെടുമെന്ന് അവര്‍ കരുതി. എന്നാല്‍ അനിശ്ചിതമെന്ന് എപ്പോഴും എല്ലാവരും വിളിക്കുന്ന ഫുട്‌ബോള്‍ ബ്ലാസ്‌റ്റേഴ്‌സിന് കാത്തുവെച്ചത് കണ്ണീരായിരുന്നു.

ഡല്‍ഹിക്കെതിരായ സെമിയില്‍ സെയ് വിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായ സന്ദീപ് നന്ദിക്ക് പകരം ഗ്രഹാം സ്റ്റാക്കായിരുന്നു വലക്ക് മുന്നിലുണ്ടായിരുന്നത്. മറുഭാഗത്ത് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ദേബജിത് മജൂംദാറും. ഇരുഗോളികളും റഫറിയും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം മജുംദാര്‍ പോസ്റ്റിന് മുന്നിലേക്ക് നടന്നു. ആദ്യ കിക്കെടുക്കാന്‍ വന്നത് അന്റോണിയോ ജെര്‍മന്‍. കണ്ണുകളെല്ലാം ജെര്‍മന്റെ ബൂട്ടിലേക്ക് നീണ്ടു. സ്വാര്‍ത്ഥനെന്ന ദുഷ്‌പേരുള്ള ജെര്‍മന് പക്ഷേ പിഴച്ചില്ല. പന്ത് നേരെ വലയിലേക്ക്, ആരാധകര്‍ക്ക് ശ്വാസം നേരെ വീണു. ബ്ലാസ്റ്റേഴ്‌സ് 1-0 കൊല്‍്ക്കത്ത

കൊല്‍ക്കത്തക്കായി കിക്കെടുക്കാന്‍ വന്നത് അവരുടെ വിശ്വസ്തനായ ഇയാന്‍ ഹ്യൂമായിരുന്നു. ഹ്യൂമിന് പിഴക്കില്ലെന്നായിരുന്നു എല്ലാവരുടെയും കണക്കു കൂട്ടലുകള്‍. എന്നാല്‍ അവിടെ ഗ്രഹാം സ്റ്റാക്ക്‌സിനൊപ്പമായിരുന്നു ദൈവം. ഹ്യൂമിന്റെ ഷോട്ട് പോസ്റ്റിന്റെ വലതുഭാഗത്തേക്ക് ചാടി സ്റ്റാക്ക്‌സ് കൈപ്പിടിയിലൊതുക്കി. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ ആവേശം അലതല്ലി. ബ്ലാസ്റ്റേഴ്‌സ് 1-0 കൊല്‍ക്കത്ത

കൊല്‍ക്കത്തയുടെ വിജയാഘോഷം

മഞ്ഞപ്പടയുടെ രണ്ടാം കിക്കെടുക്കാനെത്തിയ ബെല്‍ഫോര്‍ട്ടിനും പിഴച്ചില്ല. മനോഹരമായൊരു ഷോട്ടിലൂടെ ബെല്‍ഫോര്‍ട്ട് ബ്ലാസ്‌റ്റേഴ്‌സിന് മുന്‍തൂക്കം നല്‍കി. കൊല്‍ക്കത്തയുടെ സമീഹ്ഗ് ദൗത്തിയായിരുന്നു രണ്ടാം കിക്കെടുക്കാന്‍ വന്നത്. അനായാസം പന്ത് വലയിലെത്തിച്ച് ദൗത്തി കൊല്‍ക്കത്തയ്ക്ക് അല്‍പം ആശ്വാസം ന്ല്‍കി. ബ്ലാസ്‌റ്റേഴ്‌സ് 2-1 കൊല്‍ക്കത്ത.

ഒരു ഗോള്‍ ലീഡുമായി സുരക്ഷിത സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് പക്ഷേ മൂന്നാം കിക്കില്‍ പിഴിച്ചു. അവിടെ ദുരന്തനായകനായത് എന്‍ഡോയെയായിരുന്നു. എന്‍ഡോയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. സ്റ്റേഡിയം കണ്ണടച്ചു. ബ്ലാസ്റ്റേഴ്‌സ് 2-1 കൊല്‍ക്കത്ത

പിന്നീടെത്തിയ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ബോര്‍ജ ഫെര്‍ണാണ്ടസിന് പിഴവൊന്നും സംഭവിച്ചില്ല. ഷോട്ട് സ്റ്റാക്ക്‌സിന് ഒന്നും ചെയ്യാനായില്ല. കൊല്‍ക്കത്ത ഒപ്പമെത്തി. ബ്ലാസ്റ്റേഴ്‌സ് 2-2 കൊല്‍ക്കത്ത.

ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച കിക്കെടുത്ത മുഹമ്മദ് റഫീഖിനായിരുന്നു നാലാം നാലാം ഷോട്ടെടുക്കാനുള്ള ദൗത്യം. നേരെ പോസ്റ്റിലേക്ക് പന്ത് കയറ്റിയ റഫീഖ് കൈകള്‍ രണ്ടും വിടര്‍ത്തി ഗോള്‍നേട്ടം ആഘോഷിച്ചു. 3-2.അടുത്തത് ജാവി ലാറയുടെ ഊഴമായിരുന്നു. അവിടെയും പിഴവൊന്നും സംഭവിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് 3-3 കൊല്‍ക്കത്ത.

Jewel Raja
അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ച ജുവല്‍ രാജ

ഇനി രണ്ട് ടീമുകള്‍ക്കു ഒരു കിക്ക് മാത്രം ബാക്കി. പ്രതീക്ഷകളത്രയും ചുമലിലേറ്റി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ ഭടന്‍ ഹെങ്ബര്‍ട്ട് മജുംദാറിന് മുന്നിലെത്തി. ഉദ്വേഗജനകമായ നിമിഷങ്ങള്‍. ഹെങ്ബര്‍ട്ടിന്റെ ആ ഒരൊറ്റ ഷോട്ട് സ്‌റ്റേഡിയത്തെ ഒന്നടങ്കം നിശബ്ദമാക്കി. ഹെങ്ബര്‍ട്ടിന്റെ കാലില്‍ നിന്നുതിര്‍ന്ന പന്ത് മജുംദാറിന്റെ കാലില്‍ തട്ടി പുറത്തേക്ക്. ബ്ലാസ്റ്റേഴ്‌സ് 3-3 കൊല്‍ക്കത്ത.

മുഖം കുനിച്ച് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നിലേക്ക് വിധി നിര്‍ണയിക്കാനുള്ള കാഹളവുമായെത്തിയത് കൊല്‍ക്കത്തയുടെ ഡിഫന്‍ഡര്‍ ജുവല്‍ രാജയായിരുന്നു. ഒരു നിമിഷം കൊണ്ട് ജുവല്‍ രാജക്ക് നായകനുമാകാം, വില്ലനുമാകാം..പക്ഷേ നായകനുള്ള റോളായിരുന്നു അയാള്‍ക്ക് കല്‍പിക്കപ്പെട്ടിരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം ഭേദിച്ച് ജുവല്‍ രാജ പേരു പോലെത്തനെ കൊല്‍ക്കത്തയുടെ മാണിക്യമായി. കൊല്‍ക്കത്ത താരങ്ങള്‍ ആഹ്ലാദത്തോടെ ഗ്രൗണ്ടിലൂടെ ഓടി. സന്ദേശ് ജിങ്കന്‍ തല താഴ്ത്തിയിരുന്നു.ബ്ലാസ്‌റ്റേഴ്‌സ് 3-4 കൊല്‍ക്കത്ത.