ഐ.പി.എല്ലില്‍ റോയല്‍ ചലെഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ വിരാട് കോലിയുടെ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഐ.പി.എല്ലിലെ അവതാരകയായ അര്‍ച്ചന വിജയയുടെ കീറിയ മോഡലിലുള്ള ജീന്‍സിലേക്ക് കോലി നോക്കുന്നതാണ് ആ ഫോട്ടോയിലുള്ളത്.

ഈ ഫോട്ടോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ട്വിറ്ററില്‍ വന്നു. കോലിയുടെ കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ ഇതു കണ്ടാല്‍ എന്തു വിചാരിക്കും എന്ന തരത്തിലുള്ളതാണ് ട്രോളുകള്‍.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോലി നോക്കുന്നത് അര്‍ച്ചനയുടെ ജീന്‍സിലേക്ക് ആയിരുന്നില്ല. അര്‍ച്ചനയുടെ കൈയിലുള്ള ചോദ്യങ്ങളടങ്ങിയ പേപ്പര്‍ ബോര്‍ഡിലേക്കാണ് കോലിയുടെ നോട്ടം. എന്നാല്‍ ദൂരെ നിന്ന് കാണുമ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലാണ് ഫോട്ടോയുള്ളത്. ഇത് തന്നെയാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചതും. ഐ.പി.എല്ലിലെ അഭിമുഖത്തിനിടയിലാണ് ഈ ഫോട്ടോ എടുത്തത്‌.

virat kohli