ല്‍ഹി ഡെയര്‍ഡെവിള്‍സിനോട് ഗുജറാത്ത് ലയണ്‍സ് തോറ്റെങ്കിലും ഋഷഭ് പന്തിനെ സുരേഷ് റെയ്‌ന പുറത്താക്കിയ രീതി ആര്‍ക്കും മറക്കാനാകില്ല. ഒരു മികച്ച ഫീല്‍ഡറുടെ മനസ്സാനിധ്യം റെയ്‌ന കാണിച്ചപ്പോള്‍ കളിക്കിടയില്‍ അശ്രദ്ധനായാല്‍ വിക്കറ്റ് വിലയായി നല്‍കേണ്ടി വരുമെന്ന് ഋഷഭും മനസ്സിലാക്കി.

ഗുജറാത്തിന്റെ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് രണ്ടാം ഓവറില്‍ സഞ്ജു വി സാംസണെ നഷ്ടപ്പെട്ടു. തൊട്ടു പിന്നാലെ ഋഷഭ് പന്തും ക്രീസ് വിട്ടു. പ്രദീപ് സ്വാങ്‌വാന്‍ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഋഷഭിന് പിഴച്ചു. പന്ത് ഋഷഭിന്റെ പാഡില്‍ തട്ടിയോ എന്ന സംശയത്തില്‍ സ്വാങ്‌വാന്‍ എല്‍.ബി.ഡബ്ല്യുവിന് അപ്പീല്‍ ചെയ്തു.

വിക്കറ്റാണോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കെ ഋഷഭ് ക്രീസില്‍ ബാറ്റു കുത്താന്‍ മറന്നു. കിട്ടിയ അവസരം മുതലെടുത്ത് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന റെയ്‌ന നേരിട്ടുള്ള
ഏറിലൂടെ സ്റ്റമ്പ് തെറിപ്പിച്ചു.