ലണ്ടന്‍: ക്രിക്കറ്റിനോട് ആരാധന മൂത്താല്‍ പിന്നെ എന്തു ചെയ്യും. ഓവലില്‍ നടക്കുന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കാണാന്‍ ഭാര്യയുടെ കാര്‍ വിറ്റാണ് ഇന്ത്യയുടെ 'കട്ട ഫാന്‍' ഓവല്‍ വരെയെത്തിയത്.
സ്റ്റേഡിയത്തില്‍ ഭാര്യയുടെ കാര്‍ വിറ്റാണ് കളി കാണാനെത്തിയത് ബാനറിലെഴുതി ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്നുണ്ടായിരുന്നു ഇയാള്‍. കമന്റേറ്റര്‍മാരാണ് ഈ ക്രിക്കറ്റ് ഭ്രാന്തനെ കണ്ടുപിടിച്ചത്.
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണും ബി.സി.സി.ഐയും ഈ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശരിക്കും നിങ്ങള്‍ കാര്‍ വിറ്റോ? എന്ന് ചോദിച്ചാണ് ബി.സി.സി.ഐ ഈ ഫോട്ടോ ട്വീറ്റ് ചെയ്തത്.
Are you serious? #CT17 #INDvPAK pic.twitter.com/O9s3JaTZsv
— BCCI (@BCCI) 18 June 2017
.