Olympic Games 27 July-12 Aug 2012

Days to go

Paralympic Games 29 Aug-9 Sept 2012

Days to go

ലണ്ടന്‍ സ്വപ്നങ്ങളില്‍ അഞ്ജു

 

ഹൈദരാബാദ്: ബെയ്ജിങ് ഒളിമ്പിക്‌സിനുശേഷം നാലുവര്‍ഷം കടന്നുപോയി. ഇപ്പോള്‍ രണ്ടുവയസ്സുകാരന്‍ ആരോണിന്റെ അമ്മയാണ് അഞ്ജു ബോബി ജോര്‍ജ്. എന്നാല്‍, ട്രാക്കിനോടും ഫീല്‍ഡിനോടുമുള്ള പ്രണയം അഞ്ജുവിന് നഷ്ടപ്പെട്ടിട്ടില്ല. ഒളിമ്പിക് മെഡല്‍ എന്ന മഹാസ്വപ്നത്തിലേക്ക് വീണ്ടും അഞ്ജു എത്തുകയാണ്. ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള അവസാന യോഗ്യതാ വേദിയായ സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ ലോങ്ജമ്പില്‍ തന്റെ നിയോഗം തേടി ഇറങ്ങുകയാണ് 35-കാരിയായ അഞ്ജു. 23.......
സൂപ്പര്‍ ഡ്യൂപ്പര്‍ സൈന
ജക്കാര്‍ത്ത: കരുത്തര്‍ അണിനിരന്ന ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിലെ സൈനയുടെ വിജയം ലണ്ടനില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ഉണര്‍വേകുന്നതായി.ചൈനീസ് താരങ്ങള്‍ക്ക് മുന്നില്‍ പതറുന്ന ശീലം ഹൈദരാബാദ് താരം മറികടക്കുന്നതിന്റെ സൂചനയും ജക്കാര്‍ത്തയിലെ വിജയം നല്‍കുന്നുണ്ട്.പരിക്കിനെത്തുടര്‍ന്ന് സീസണിന്റെ തുടക്കത്തില്‍ മങ്ങിയ ഫോമിലായിരുന്ന.......
സ്വപ്നസാക്ഷാത്കാരം, ഒളിമ്പിക് ദീപശിഖയേന്തി ജോര്‍ജ്
കൊച്ചി: ചൊവ്വാഴ്ച ഇന്ത്യന്‍സമയം വൈകിട്ട് 5.45. ഇംഗ്ലണ്ടിലെ അബര്‍ഗലെ നഗരത്തില്‍ ഒരു മലയാളിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ദീപശിഖ എറണാകുളം കിഴക്കമ്പലം സ്വദേശി ജോര്‍ജ് ജേക്കബ് ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപശിഖയുമായി 300 മീറ്റര്‍ പ്രയാണം.

ഒളിമ്പിക് ദീപശിഖ വഹിക്കാനുള്ള അപൂര്‍വഭാഗ്യമാണ് ജോര്‍ജിന്.......
2020 ഒളിമ്പിക്‌സ്: ടോക്യോയ്ക്ക് സാധ്യത
ലണ്ടന്‍: ഒളിമ്പിക്‌സിനായി ലണ്ടന്‍ തയ്യാറെടുക്കുന്നതിനിടെ, അടുത്ത ഒളിമ്പിക് വേദികള്‍ക്കായുള്ള ശ്രമം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ സജീവമായി. 2020-ലെ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള നഗരങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കിയപ്പോള്‍, അതില്‍ ജപ്പാന്‍തലസ്ഥാനമായ ടോക്യോയും തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളും സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡുമാണ്.......
ഒളിമ്പിക് തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടി
ഇപ്പൊ (മലേഷ്യ): ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ദയനീയ തോല്‍വിയോടെ തുടക്കം.
ആദ്യ കളിയില്‍ ന്യൂസീലന്‍ഡിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ന്നത്. ഒന്നാം മിനിറ്റില്‍ത്തന്നെ സിമൊണ്‍ ചൈല്‍ഡിന്റെ ഗോളില്‍ കിവികള്‍ മുന്നിലെത്തിയിരുന്നു. പന്ത് അടിച്ചകറ്റാന്‍ ഡിഫന്‍ഡര്‍ സന്ദീപ്.......
ബോള്‍ട്ടെടുക്കാന്‍ വന്യമൃഗം
തെരുവിലേക്ക് വലിച്ചെറിയുന്ന ഓരോ ബിയര്‍ കുപ്പിക്കും പിന്നാലെ യോഹാന്‍ ബ്ലേക്ക് ഓടിയെത്തും. മറ്റാരുമെത്തുന്നതിനുമുന്നേ അതവന്‍ കൈക്കലാക്കുകയും ചെയ്യും. ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ അവന്റെ ജീവിതമാര്‍ഗമായിരുന്നു. അതു പെറുക്കിവിറ്റാല്‍, ഒരുനേരത്തെ ആഹാരത്തിനുള്ള വക വീട്ടിലെത്തിക്കാം. വളരുമ്പോള്‍, ക്രിക്കറ്റ്താരമായി പണമുണ്ടാക്കണമെന്നവന്‍.......
മേരി കോമിന് യോഗ്യത
ക്വിന്‍ഹുവാങ്‌ദൊ(ചൈന): അഞ്ചു വട്ടം ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോമിന് വനിതാ ബോക്‌സിങില്‍ ഒളിമ്പിക് യോഗ്യത. ലോക ചാമ്പ്യന്‍ഷിപ്പിലെ 51 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും ഭാഗ്യം മേരി കോമിനെ കൈവിട്ടില്ല. ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ച ഇംഗ്ലണ്ടിന്റെ നിക്കോള്‍ ആദംസ് ഫൈനലില്‍ കടന്നതോടെ ഏഷ്യയ്ക്ക് അനുവദിച്ച രണ്ട് ബര്‍ത്തുകളില്‍.......
പ്രതീക്ഷയോടെ വോളി ടീം
ചെന്നൈ: ഒളിമ്പിക്‌സ് വോളിബോളില്‍ മത്സരിക്കാന്‍ ഇന്ത്യക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ലണ്ടനില്‍ ചരിത്രം തിരുത്തി അരങ്ങേറാമെന്ന അമിതപ്രതീക്ഷയും ഇന്ത്യന്‍ ടീമിനില്ല. എങ്കിലും മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ജി.ഇ. ശ്രീധറിന്റെ കീഴില്‍ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്റിനൊരുങ്ങുന്ന ടീം ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. അടുത്ത കാലത്തായി.......
( Page 1 of 5 )

Photogallery

 

 

© Copyright 2012 Mathrubhumi. All rights reserved.