WEDNESDAY, APRIL 01, 2015
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചൈനീസ് ഗോള്‍കീപ്പര്‍
ബീഡിങ്: ഫുട്‌ബോളില്‍ ചൈന ഒരു വന്‍ശക്തിയൊന്നുമല്ലെങ്കിലും ചൈനയുടെ വനിതാ ടീമിന്റെ മത്സരം കാണാന്‍ ഇപ്പോള്‍ വമ്പന്‍ തിരക്കാണ്. മറ്റൊന്നുമല്ല ചൈനയുടെ ഗോള്‍കീപ്പര്‍ ഷാവോ ലിനയാണ് ചൈനീസ് ഫുട്‌ബോളിന് പെട്ടെന്ന് പ്രചാരം ലഭിക്കാനുള്ള കാരണം. ഗോളിയുടെ സൗന്ദര്യം...
ബിബിന്‍ മാത്യുവിനെ സായി കേന്ദ്രത്തില്‍ നിന്ന് പുറത്താക്കി
കഴക്കൂട്ടം: ദേശീയ ഗെയിംസിന് കഷ്ടിച്ച് ഒരു മാസം ബാക്കിനില്‍ക്കെ 400 മീറ്ററില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായ ബിബിന്‍ മാത്യുവിനെ കാര്യവട്ടം സായി സെന്ററില്‍ നിന്ന് പുറത്താക്കി. അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ലെന്നാണ് കുറ്റം. തീവ്ര പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന...
സൈനയ്ക്കും ശ്രീകാന്തിനും കിരീടം
ന്യൂഡല്‍ഹി: ബാഡ്മിന്റണില്‍ ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയില്‍. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് വനിത വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സൈന നേവാളും പുരുഷ വിഭാഗത്തില്‍ ലോക നാലാം നമ്പര്‍ താരം കിടംബി ശ്രീകാന്തും ചാമ്പ്യന്മാരായി. സൈന ലോക ആറാം നമ്പര്‍ താരം...
ജയിക്കാനായ് ജനിച്ചവള്‍
'വിശപ്പ് സഹിക്കാനാവാതെ മണ്ണു വാരി തിന്നിട്ടുണ്ട് ഞാന്‍. പ്രായപൂര്‍ത്തിയാവാത്ത ഞങ്ങള്‍ നാല് പെണ്‍കുട്ടികളെ നെഞ്ചോടടക്കിപ്പിടിച്ച് പോറ്റിവളര്‍ത്തിയ അമ്മയ്ക്കത് നോക്കിനില്‍ക്കേണ്ടിവന്നിട്ടുണ്ട്!', രാജ്യാന്തര വേദികളില്‍ ഇന്ത്യയുടെ അഭിമാനമായിമാറിയ കായികതാരം...
ആനന്ദ് തോറ്റു; കാള്‍സണ്‍ വീണ്ടും ചാമ്പ്യന്‍
നോര്‍വെക്കാരന്‍ മാഗ്‌നസ് കാള്‍സണ്‍ ലോക ചെസ് കിരീടം നിലനിര്‍ത്തി. റഷ്യയിലെ സോച്ചിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ 11ാം ഗെയിമിലെ വിജയമാണ് കാള്‍സണ് കിരീടം സമ്മാനിച്ചത്. അഞ്ചര പോയന്‍റുമായി കളിക്കാനിറങ്ങിയ കാള്‍സണ്‍ ജയത്തോടെ കിരീടത്തിനാവശ്യമായ ആറര പോയന്റ്...
വേഗത്തെ കീഴടക്കി സിമോണ ട്രാക്കിലേക്ക് ...
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായുന്ന 15,000 ആര്‍.പി.എം. എന്‍ജിന്‍ കരുത്തുള്ള കാറിനെ വളഞ്ഞുപുളഞ്ഞ ട്രാക്കില്‍ ഒറ്റയ്ക്ക് നിയന്ത്രിക്കുക. ആത്മവിശ്വാസത്തിന്റെ നെഞ്ചുറപ്പും ഒപ്പം സൂഷ്മതയും കൊണ്ട് പുരുഷന്മാര്‍ കുത്തകയാക്കിയ ഫോര്‍മുലവണ്‍ കാറോട്ട...
ഇന്ത്യന്‍ വെറ്റല്‍
ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന് മറ്റൊരു ചാമ്പ്യനില്ല. 2010-ല്‍ ഫോര്‍മുല വണ്‍ ഇന്ത്യയിലേക്ക് വിരുന്നെത്തിയതുമുതല്‍ ജര്‍മന്‍കാരനായ സെബാസ്റ്റ്യന്‍ വെറ്റല്‍ ഇന്ത്യയുടെ ഹൃദയം കീഴടക്കുകയാണ്. ഇത്തവണയും അതിന് മാറ്റമില്ല. കഴിഞ്ഞ രണ്ട് സീസണുകളിലുമെന്നപോലെ,...
സ്‌പോര്‍ട്‌സിന്റെ സ്പിരിറ്റ്‌
വണ്ടന്‍ ഒളിംപിക്‌സിന്റെ ആരവങ്ങള്‍ക്ക് തിരശ്ശീല വീണിട്ട് കഴിഞ്ഞ ബുധനാഴ്ച ഒരു മാസം പൂര്‍ത്തിയായി. പുതിയ ലോകക്കാഴ്ചകളിലേക്കും ഇന്ത്യയുടെ നെഹ്രു കപ്പ് വിജയമടക്കമുള്ള 'വലിയ' ആഘോഷങ്ങളിലേക്കും സ്‌പോര്‍ട്‌സ് പ്രേമികളും മനസ്സു മാറ്റിക്കഴിഞ്ഞു. ചൈനയെ മറികടന്ന്...
മല്ലയുദ്ധം
കോഴിക്കോട് നഗരത്തെ അക്ഷരാര്‍ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ മല്ലയുദ്ധമായിരുന്നു അത്. മനുഷ്യപര്‍വതമെന്നറിയപ്പെട്ടിരുന്ന വിദേശതാരം കിങ്‌കോങ്ങിനെ ഇന്ത്യന്‍ ചാമ്പ്യന്‍ ധാരാസിങ് മലര്‍ത്തിയടിച്ചപ്പോള്‍ ആര്‍പ്പുവിളിച്ചത് ആയിരങ്ങള്‍. കോഴിക്കോടന്‍ കായികചരിത്രത്തിലെ...
ഖത്തറില്‍ ലൊറെന്‍സൊ കൊടുങ്കാറ്റ്‌
എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കുമുള്ള മുന്നറിയിപ്പായി മണിക്കൂറില്‍ 400കിലോമീറ്ററോളം വേഗത്തില്‍ കുതിക്കുന്ന 800 സി.സി. യമഹ വൈ.സെഡ്.ആര്‍-എം1 ബൈക്കില്‍ സ്പാനിഷ് റേസര്‍ ജോര്‍ജ് ലൊറെന്‍സൊ ഗുരീരൊ ഖത്തര്‍ ഗ്രാന്റ് പ്രീയില്‍ നടത്തിയ തിരിച്ചുവരവ്. ഖത്തറില്‍ നേടുന്ന ആദ്യ...