TUESDAY, SEPTEMBER 02, 2014
പരമ്പര ജയിക്കാന്‍ ഇന്ത്യ
ബിര്‍മിങാം : ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരം കളിക്കാനിറങ്ങുന്ന ധോനിയുടെ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് സവിശേഷമായ ഒരു റെക്കോഡാണ്. ഈ മത്സരം ജയിച്ചാല്‍ ഇംഗ്ലീഷ് മണ്ണില്‍ 24 വര്‍ഷത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ ദ്വിരാഷ്ട്ര പരമ്പര നേട്ടമാവും...
റയലിന് അട്ടിമറി തോല്‍വി, ബാഴ്‌സയ്ക്ക് ജയം
മാഡ്രിഡ്: രണ്ട് ഗോളിന് മുന്നിട്ടുനിന്നിട്ടും യൂറാപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലാലിഗയില്‍ റയല്‍ സോസിഡാഡിനെതിരെ 2-4 ന് ഞെട്ടിക്കുന്ന തോല്‍വി. മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ഡേവിഡ് സുറുറ്റുസ സോസിഡാഡ് വിജയത്തിന് അടിത്തറയിട്ടു. മറ്റൊരുകളിയില്‍...
യു.എസ്. ഓപ്പണ്‍: ഷറപ്പോവ പുറത്ത്‌
ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ അഞ്ചുവട്ടം ചാമ്പ്യനായ റോജര്‍ ഫെഡറര്‍ പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ സ്‌പെയിനിന്റെ നാലാം സീഡ് ഡേവിഡ് ഫെറര്‍ക്ക് മൂന്നാം റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി. വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ മരിയ...
ഇബ്രാഹിമോവിച്ചിന് ഹാട്രിക്‌
പാരിസ്: ഫ്രഞ്ച് ലീഗ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സാന്‍ ഷെര്‍മാങ്ങിന്(പി.എസ്.ജി.) സെന്റ് എറ്റീനിക്കെതിരെ മിന്നുന്ന ജയമൊരുക്കി(5-0) സ്വീഡിഷ് സൂപ്പര്‍താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന് ഹാട്രിക്. പരിക്ക്മാറി തിരിച്ചെത്തിയ ഇബ്ര കളിയുടെ 41, 62, 72 മിനിറ്റുകളില്‍...
ശ്രീനിവാസന് ബി.സി.സി.ഐ. പ്രസിഡന്‍റ് സ്ഥാനം നല്‍കാനാവില്ല
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്‍റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍. ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഐ.പി.എല്‍. കോഴ വിവാദം അന്വേഷിക്കുന്ന ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി...
ജര്‍മനി-അര്‍ജന്റീന പോരാട്ടത്തിന് മെസ്സിയില്ല
പാരിസ്: ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ആവര്‍ത്തനമായി ബുധനാഴ്ച സൗഹൃദമത്സരത്തില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ നേരിടുന്ന അര്‍ജന്‍റീന ടീമില്‍ നിന്ന് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പുറത്ത്. ഞായറാഴ്ച വിയ്യാറയലിനെതിരെ 1-0 ന് ബാഴ്‌സലോണ ജയിച്ച മത്സരത്തില്‍ കാലിന് പരിക്കേറ്റതാണ്...
ഐ.എസ്.എല്‍. ടെക്‌നിക്കല്‍ സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചു
ക്രിക്കറ്റും ഫുട്‌ബോളും ഒരുമിച്ച് നടത്താം - ജിസിഡിഎ കൊച്ചി: ഒക്ടോബറില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന് മുന്നോടിയായി ഐ.എസ്.എല്‍. ടെക്‌നിക്കല്‍ സംഘം കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചു. ടെക്‌നിക്കല്‍ ഡയറക്ടര്‍ ഗ്രേഗ് വില്യംസിന്റെ...
ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്‌
ദുബായ് : ഏകദിന ക്രിക്കറ്റ് ലോകറാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചതും ഓസ്‌ട്രേലിയ സിംബാബ്വെയ്‌ക്കെതിരെ പരാജയപ്പെട്ടതുമാണ് ഇന്ത്യ ഒന്നാമതെത്താന്‍ കാരണം. ഓസ്‌ട്രേലിയ സിംബാബ്വെയ്‌ക്കെതിരെ പിണഞ്ഞ തോല്‍വിയോടെ...
ഫാല്‍ക്കാവോ മാഞ്ചസ്റ്ററില്‍
ലണ്ടന്‍: കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍ക്കാവോ ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പായമണിയും. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയില്‍ നിന്ന് ഫാല്‍ക്കോവോ വായ്പ വ്യവസ്ഥയിലാണ് ലണ്ടന്‍ ക്ലബ്ബിലെത്തുന്നത്. 28-കാരനായ...