SATURDAY, JANUARY 31, 2015
ഫെഡറേഷന്‍ കപ്പ് ബെംഗളൂരു എഫ്.സിക്ക്‌
മഡ്ഗാവ്: 'ഐ' ലീഗ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. ഫെഡറേഷന്‍കപ്പ് ഫുട്‌ബോള്‍ കിരീടവും സ്വന്തമാക്കി. കരുത്തരായ ഡെംപോ ഗോവയെ ആവേശകരമായ പോരാട്ടത്തില്‍ മറികടന്നാണ് കോര്‍പ്പറേറ്റ് ടീമായ ബെംഗളൂരു ഫെഡറേഷന്‍കപ്പിലെ ആദ്യ കിരീടനേട്ടം ആഘോഷിച്ചത്. നായകന്‍ സുനില്‍...
ലിവര്‍പൂളിന് ജയം
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിങ്കളാഴ്ച നടന്ന കളിയില്‍ ലിവര്‍പൂള്‍ 4-1ന് സ്വാന്‍സീ സിറ്റിയെ പരാജയപ്പെടുത്തി. ആദം ലല്ലാനയുടെ ഇരട്ട ഗോളും (51, 61) ആല്‍ബര്‍ട്ടോ മൊറീനോ(33)യുടെ ഗോളും ആതിഥേയരുടെ വിജയമുറപ്പിച്ചപ്പോള്‍ അവര്‍ക്കുകിട്ടിയ നാലാം ഗോള്‍ ഷെല്‍വിയുെട...
മെസ്സിക്ക് 1911 കോടി വിലയിട്ട് ചെല്‍സി
ലണ്ടന്‍: പരിശീലകന്‍ എന്‍റിക്കുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മെസ്സി ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹം ശക്തമായതോടെ മോഹവിലയിട്ട് ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി രംഗത്തെത്തി. 200 ദശലക്ഷം പൗണ്ട് (1911 കോടി രൂപ) ആണ് അര്‍ജന്റീനാ താരത്തിന് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വാഗ്ദാനം...
ഏഷ്യന്‍കപ്പ്: ഇറാനും യു.എ.ഇയ്ക്കും ജയം
കാന്‍ബറ: ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് 'സി' മത്സരങ്ങളില്‍ കരുത്തരായ ഇറാനും യു.എ.ഇയ്ക്കും ജയം. ഇറാന്‍ ബഹ്റൈനെയും (2-0) യു.എ.ഇ. ഖത്തറിനെയും(4-1) കീഴടക്കി.ബഹ്റൈനെതിരായ മത്സരത്തില്‍ ഇറാന് വേണ്ടി എഹ്സാന്‍ ഹജ്സാഫിയും മസൂദ് ഷൂജേയിയും ഗോള്‍ നേടി. ഖത്തറിനെതിരെ യു.എ.ഇ.ക്കായി...
ഗുഡ് ബൈ ലാംപാര്‍ഡ്‌
ഇംഗ്ലീഷ് ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മിഡ് ഫീല്‍ഡ് ജനറല്‍മാരിലൊരാളെയാണ് ഫ്രാങ്ക് ലാംപാര്‍ഡിന്റെ വിരമിക്കലിലൂടെ നഷ്ടമാകുന്നത്. ക്ലബ്ബ് തലത്തില്‍ ഏറെ നേട്ടങ്ങളുണ്ടാക്കിയവരാണ് ഡേവിഡ് ബെക്കാമും മൈക്കല്‍ ഓവനും സ്റ്റീവന്‍ ജെറാര്‍ഡും ലാംപാര്‍ഡുമൊക്കെയുള്‍പ്പെടുന്ന...
വാന്‍ ഗാല്‍ യുണൈറ്റഡിലെത്തി
ലണ്ടന്‍ : പുതിയതായി ചുമതലയേറ്റ പരിശീലകന്‍ ലൂയി വാന്‍ഗാല്‍ മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലനത്തില്‍ പങ്കളിയായി. ഡച്ച് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന വാന്‍ഗാല്‍ ലോകകപ്പിനുശേഷമാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനൊപ്പം ചേര്‍ന്നത്. ഇക്കഴിഞ്ഞ മെയിലാണ് വാന്‍ഗല്‍...
എന്‍ജിനീയര്‍ തുടങ്ങി
ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ചടുലതാളങ്ങളില്‍ നിന്ന് യൂറോപ്യന്‍ ഫുട്‌ബോളിന്റെ പോര്‍ക്കളങ്ങളിലേക്ക് മാനുവല്‍ പെല്ലെഗ്രിനി എത്തിയിട്ട് വര്‍ഷം പത്തായി. സ്‌പെയിനില്‍ വിയ്യാറയലിനും റയല്‍ മാഡ്രിഡിനും മലാഗയ്ക്കുമൊപ്പം നിരവധി വീരോചിത പോരാട്ടങ്ങള്‍...
ബൂട്ടണിഞ്ഞ് സെവന്‍സ്‌
കുംഭവെയില്‍ച്ചൂടില്‍ വയല്‍മണ്ണിലെ അവസാന ജലാംശവും വറ്റിയിരിക്കുന്നു. മകരമഞ്ഞിന്റെ തീര്‍ന്നിട്ടില്ലാത്ത തണുപ്പില്‍ പുലര്‍ച്ചെമാത്രം പാടങ്ങളിലല്പം നനവ്. കൊയ്‌തൊഴിഞ്ഞ നിലങ്ങളും ഇനിയും കോണ്‍ക്രീറ്റ് കാടുകള്‍ വന്നിട്ടില്ലാത്ത വെളിമ്പ്രദേശങ്ങളും മൈതാനങ്ങളുമിപ്പോള്‍...
ഫുട്‌ബോള്‍ വളര്‍ച്ചയിലെ വൈരുധ്യങ്ങള്‍
ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് പറയുമ്പോള്‍തന്നെ എന്തുകൊണ്ട് ഐ ലീഗ് രണ്ടാം ഡിവിഷന്‍ കളിക്കാനുള്ള ടീമുകളുടെ എണ്ണം കുറയുന്നു. അധികൃതര്‍ക്ക് പറയാന്‍ നിരവധി ന്യായങ്ങളുണ്ടാകാം. എന്നാല്‍, കളിക്കാനുള്ള ടീമുകള്‍ കുറയുന്നതിന് കാരണങ്ങള്‍ വിരല്‍ചൂണ്ടുന്നത്...
മാട്ട ചുവപ്പു കുപ്പായമിടുമ്പോള്‍
കാത്തിരുന്ന രക്ഷകനെ കിട്ടിയ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍.പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്ത് തപ്പിത്തടയുന്ന യുണൈറ്റഡിന് ലഭിച്ച ബമ്പര്‍ സമ്മാനമായാണ് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാട്ട ടീമിലെത്തിയതിനെ അവര്‍ വിലയിരുത്തുന്നത്.ഇംഗ്ലീഷ്...