SUNDAY, SEPTEMBER 21, 2014
ഇഞ്ചിയോണ്‍ കനവുകള്‍
കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും വിരാമമായി. ഏഷ്യയുടെ മഹാമേളയില്‍ ഇന്ത്യയെ എത്ര അത്‌ലറ്റുകള്‍ പ്രതിനിധീകരിക്കുമെന്ന മില്ല്യന്‍ ഡോളര്‍ ചോദ്യത്തിന് ഉത്തരമായി. 516 അത്‌ലറ്റുകളും 163 പരിശീലകരുമടക്കം 679 അംഗ സംഘം 28 ഇനങ്ങളിലായി ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍...
യാഥാര്‍ഥ്യം വന്നു വിളിക്കുമ്പോള്‍
ഏകദിന ക്രിക്കറ്റിനോടുള്ള ഇംഗ്ലണ്ടിന്റെ സമീപനം മാറിയില്ലെങ്കില്‍ ഹോക്കിയില്‍ ഇന്ത്യയ്ക്കു സംഭവിച്ചത്, നാളെ അവര്‍ക്ക് ക്രിക്കറ്റില്‍ സംഭവിക്കുന്ന കാലം വിദൂരമല്ല. ടെസ്റ്റ് പരമ്പരയിലെ ആധികാരിക ജയത്തിനും ശേഷം ഏകദിന പരന്പരയില്‍ ഇംഗ്ലണ്ട് ദയനീയമായി തോറ്റ...
ലാറ്റിനമേരിക്കയില്‍ പണമെറിഞ്ഞ് യൂറോപ്പ്‌
ബ്രസീലെന്ന ലാറ്റിനമേരിക്കന്‍ രാജ്യത്ത് ലോകകപ്പ് ഫുട്‌ബോളിന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വിജയിച്ചത് ജര്‍മനിയെന്ന യൂറോപ്യന്‍ രാജ്യമായിരുന്നു. ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആദ്യമായി യൂറോപ്യന്‍ രാജ്യത്തിന്റെ കിരീടധാരണം. അസാധ്യമായതൊന്നും ഫുട്‌ബോളിലുമില്ലെന്ന...
ഇന്ത്യന്‍ ഫുട്‌ബോളിലെ അവസാന പ്രതീക്ഷ
ഇന്ത്യയുടേയും ജപ്പാന്റെയും ഫുട്‌ബോള്‍ നിലവാരം 1990 കളുടെ തുടക്കത്തില്‍ സമാനമായിരുന്നു. ഏഷ്യയിലെ പിന്‍നിര ഫുട്‌ബോള്‍ രാജ്യങ്ങളായിരുന്നു രണ്ടും. ജപ്പാന്‍ 1960 കളിലും എഴുപതുകളിലും ഏഷ്യയിലെ മികച്ച ടീമുകളിലൊന്നായിരുന്നു. 1968 മെക്‌സിക്കൊ ഒളിമ്പിക്‌സില്‍ ജപ്പാന്‍...
പത്മ ക്രിക്കറ്റിന് ഭൂഷണമോ ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ മഹേന്ദ്ര സിങ് ധോനിയ്ക്ക് പത്മഭൂഷനും ഉപനായകന്‍ വിരാട് കോലിയ്ക്ക് പത്മശ്രീയും നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി. ഐ) കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നു. നല്ലകാര്യം തന്നെ,...
ഹോട്ട് സീറ്റിന് ടാറ്റ
ലോകകപ്പില്‍ അര്‍ജന്റീനയുടെ ഇത്തവണത്തെ പ്രകടനം മോശമായിരുന്നില്ല. 24 വര്‍ഷത്തിനുശേഷം ലോകകപ്പിന്റെ ഫൈനലില്‍ കടക്കാന്‍ അവര്‍ക്കായി. അധികസമയത്ത് വഴങ്ങിയ ഒരു ഗോളിനാണ്, ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമായ ജര്‍മനിയോട് അവര്‍ തോറ്റത്. ആ തോല്‍വിയെ അര്‍ജന്റീനക്കാര്‍പോലും...
പരമാര്‍ത്ഥം ലോര്‍ഡ്‌സോ ഓള്‍ഡ് ട്രാഫോര്‍ഡോ?
സമ്മര്‍ ഓഫ് '42' വിനെപ്പറ്റിയുള്ള ഭീതികള്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങുന്നു. അന്ന് വേദനിച്ചു. ഇന്നും-40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോര്‍ഡ്‌സില്‍ 17 ഓവറില്‍ 42 റണ്ണുകള്‍ക്ക് പുറത്തായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ബിഷന്‍ സിംഗ് ബേദിയുടെ ഈ ട്വീറ്റില്‍ എല്ലാം ഒതുങ്ങിയിട്ടുണ്ട്....
രഞ്ജിയുടെ 80 വര്‍ഷങ്ങള്‍
കഴിഞ്ഞ 80 വര്‍ഷങ്ങളായി ക്രിക്കറ്റിന്റെ പുതിയ സീസണ്‍ തുടങ്ങുമ്പോള്‍ ഈ പേര് ആവര്‍ത്തിക്കുന്നു. രഞ്ജി, രഞ്ജി ട്രോഫി.., രഞ്ജിത് സിങ്. ഇന്ത്യയ്ക്കുവേണ്ടി ഒരിക്കലും ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ഒരാളുടെ പേര്. രഞ്ജിത്ത് സിങ് ക്രിക്കറ്റ് കളിച്ച കാലത്ത് ഇന്ത്യ ഉണ്ടായിരുന്നില്ല....
ഇനി എന്നാണ് മറ്റൊരു കാലിസ്?
പ്രകൃതിയില്‍ പൂര്‍ണത എന്നൊന്നുണ്ടോ? ഇല്ല എന്ന് വിശ്വസിയ്ക്കാനാണ് ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നത്. ഇനി അഥവാ പൂര്‍ണത എന്നത് ഒരു സങ്കല്പമല്ല, അതൊരു യാഥാര്‍ഥ്യം തന്നെയാണെന്ന് ആരെങ്കിലും സമര്‍ത്ഥിച്ച് തെളിയിയ്ക്കുകയാണെങ്കില്‍ അത് അംഗീകരിയ്ക്കാന്‍ മടിയൊന്നുമില്ല....
സാമ്രാജ്യം വീണ്ടെടുക്കാന്‍ കിങ് ലൂയിസ്‌
മാഞ്ചസ്റ്ററിലെ ചുവപ്പുകുപ്പായക്കാര്‍ ഏഴാം സ്വര്‍ഗത്തിലാണ്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയതിന്റെ നാണക്കേടില്‍ നിന്നും ഡച്ച് മാന്ത്രികന്‍ ലൂയിസ് വാന്‍ ഗാല്‍ അവരുടെ പ്രിയപ്പെട്ട ക്ലബ്ബിനെ കൈപിടിച്ച് കയറ്റുന്ന സ്വപ്‌നങ്ങളില്‍...