SATURDAY, SEPTEMBER 20, 2014
മഹാമേളയ്ക്ക് ഉജ്ജ്വലതുടക്കം
ഇഞ്ചിയോണ്‍: 450 കോടി ഏഷ്യക്കാര്‍ ഒരു കുടുംബം തന്നെയാണെന്ന് പ്രഖ്യാപിച്ച് ഏഷ്യയുടെ മഹാമേളയ്ക്ക് തുടക്കമായി. 17ാമത് ഏഷ്യന്‍ ഗെയിംസിന് ദക്ഷിണ കൊറിയയിലെ തുറുമുഖ നഗരമായ ഇഞ്ചിയോണില്‍ തിരിതെളിഞ്ഞു. കൊറിയയുടെയും ഏഷ്യയുടെയും പാരമ്പര്യവും പുരോഗതിയിലേക്കുള്ള ഇഞ്ചിയോണിന്റെ...
വോളിബോള്‍ താരം ഉദയകുമാര്‍ കളമൊഴിഞ്ഞു
തിരുവനന്തപുരം: ലോകവോളിബോള്‍ കളിക്കളത്തില്‍ ഇന്ത്യയുടെ തലപ്പൊക്കമായിരുന്ന കെ. ഉദയകുമാര്‍ (54) അന്തരിച്ചു. ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്ടനായിരുന്ന ഉദയകുമാര്‍ ഗവര്‍ണറുടെ എ.ഡി.സി യായി ജോലി ചെയ്തുവരികയായിരുന്നു. രാജ്ഭവനില്‍ ഹൃദയാഘാതംമൂലം കുഴഞ്ഞുവീഴുകയായിരുന്നു....
തുടക്കം ഗന്നം സ്‌റ്റൈല്‍
കുതിരക്കാലടികള്‍ കൊണ്ട് ലോകം കീഴടക്കിയ സൈ ഉദ്ഘാടനവേദിയിലേക്കെത്തിയപ്പോള്‍, ഇഞ്ചിയോണ്‍ ഏഷ്യാഡ് സ്റ്റേഡിയത്തിലെ അറുപതിനായിരത്തിലേറെ കാണികള്‍ പൊട്ടിത്തെറിച്ചു. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളുമായി സൈയും നര്‍ത്തകരും...
സ്ത്രീകളുടെ സ്വര്‍ഗരാജ്യം
ഇഞ്ചിയോണിലെത്തിയപ്പോള്‍ ആദ്യംതന്നെ ശ്രദ്ധയില്‍പ്പെട്ടതാണ് രാത്രിയും പകലും ആഹ്ലാദത്തോടെ ചിരിച്ചുല്ലസിച്ചു നടക്കുന്ന പെണ്‍കുട്ടികള്‍. അപ്പോള്‍ നാട്ടിലെ അവസ്ഥ ഓര്‍ത്തുപോയി. സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന സമൂഹമാണ് കൊറിയയിലേത്. അഞ്ച് വര്‍ഷത്തിലധികമായി...
വെടിവെച്ചിടാം നാലു സ്വര്‍ണം; ഭാരോദ്വഹനത്തില്‍ രണ്ട്‌
ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസിലെ പോരാട്ടദിനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍, ആദ്യദിനം ആറ്് സ്വര്‍ണമാണ് കീഴടങ്ങാന്‍ ഒരുങ്ങി നില്‍ക്കുന്നത്. ഷൂട്ടിങ്ങില്‍ നാലും ഭാരോദ്വഹനത്തില്‍ രണ്ടും. ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍...
കളം നിറഞ്ഞുകളിച്ച അന്താരാഷ്ട്ര താരം
തിരുവനന്തപുരം: അന്താരാഷ്ട്ര വോളിബോളില്‍ ഇന്ത്യക്ക് മേല്‍വിലാസം കുറിച്ച 1980 മുതലുള്ള കാലത്ത് ദേശീയ ടീമില്‍ കളംനിറഞ്ഞ് കളിച്ച താരമായിരുന്നു ഉദയകുമാര്‍. 1986 ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗവും 82 ലെ ഏഷ്യന്‍ ഗെയിംസ് ടീമംഗവും 89 ലെ സാഫ്...
നോര്‍ത്തേണ്‍ ഡിസ്ട്രിക്‌സിന് ജയം
റായ്പുര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യോഗ്യതാ മത്സരത്തില്‍ ന്യൂസീലന്‍ഡ് ടീം നോര്‍ത്തേണ്‍ നൈറ്റ്‌സിന് ദക്ഷിണാഫ്രിക്കയുടെ കേപ് കോബ്രയ്‌ക്കെതിരെ 33 റണ്‍സ് ജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡെക്ക്!വര്‍ത്ത് ലൂയിസ് മഴനിയമപ്രകാരമാണ് വിജയികളെ തീരുമാനിച്ചത്....
കോഴഞ്ചേരി സെന്റ് തോമസ് കെ.ഉദയകുമാറിന്റെ വളര്‍ത്തുകളരി
കോഴഞ്ചേരി: മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ മിന്നല്‍പിണറുകള്‍ ഉയര്‍ത്തി ഇന്ത്യന്‍ േവാളിബോള്‍ കോര്‍ട്ടുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച കെ.ഉദയകുമാറിന്റെ വിയോഗം കോഴഞ്ചേരി കേട്ടതും നടുക്കത്തോടെ. 1979-1980 കാലഘട്ടത്തിലാണ്...
വോളിയിലെ ബ്ലോക്കര്‍, രാജ്ഭവനിലെയും...
തിരുവനന്തപുരം: കളിയിലെ മികച്ച ബ്ലോക്കര്‍ രാജ്ഭവനിലെ ഗവര്‍ണറുടെ സുരക്ഷയുടെയും അമരക്കാരനായിരുന്നു. വോളിബോള്‍ കോര്‍ട്ടില്‍ ബ്ലോക്കറും അറ്റാക്കറുമായിരുന്നെങ്കിലും ഔദ്യോഗിക ചുമതലയില്‍ സൗമ്യനും വിനയനുമായിരുന്നു അദ്ദേഹം. കളിക്കളത്തിലെ ടീം സ്പിരിറ്റ്...
കായികരംഗത്തിന് തീരാനഷ്ടം -മന്ത്രി ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്റെയും ഇന്ത്യയുടെയും കായിക രംഗത്തിന് തീരാനഷ്ടമാണ് വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ കെ. ഉദയകുമാറിന്റെ വേര്‍പാടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ കെ.സി.ജോസഫ്, പി.കെ. അബ്ദുറബ്ബ്,...