SATURDAY, JULY 26, 2014
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം: കൊച്ചി വേദിയാകും
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ഒരു മത്സരത്തിന് കൊച്ചി വേദിയാകും. ഒക് ടോബര്‍ ഏഴുമുതല്‍ നവംബര്‍ 15 വരെ നീളുന്ന പരമ്പരയില്‍ മൂന്നു ടെസ്റ്റും, അഞ്ച് ഏകദിനവും ഒരു ട്വന്റി 20 മത്സരവുമാണുണ്ടാകുക. ടെസ്റ്റ് മത്സരങ്ങള്‍ ബാംഗ്ലൂര്‍, ഹൈദബാദ്, അഹമ്മദബാദ് എന്നിവടങ്ങളിലാകും...
സാനിയയ്ക്ക് പദവി: കാഷ് അവാര്‍ഡ് നല്‍കിയില്ലെന്ന് സൈന
ന്യൂഡല്‍ഹി: ടെന്നീസ് താരം സാനിയാ മിര്‍സയ്ക്ക് ബ്രാന്‍ഡ് അംബാസഡര്‍ പദവി നല്‍കിയ തെലങ്കാന സര്‍ക്കാര്‍ തന്നെ അവഗണിച്ചതില്‍ ബാഡ്മിന്റണ്‍താരം സൈന നേവാളിന് പ്രതിഷേധം. സാനിയയെ ബ്രാന്‍ഡ് അംബാസഡറാക്കിയെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ആന്ധ്ര സര്‍ക്കാര്‍...
ഫ്രെഡി ജുങ്ബര്‍ഗ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്‌
ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സനലിന്റെ ഇതിഹാസതാരം ഫ്രെഡി ജുങ്‌ബെര്‍ഗ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ഐക്കണ്‍താരമാകും. ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതിന് ഫ്രെഡി കരാര്‍ ഉണ്ടാക്കിയതായി ഇന്ത്യന്‍ സൂപ്പര്‍...
നെയ്മറുടെ തലച്ചോറിന് സത്വരപ്രതികരണശേഷിയെന്ന് പഠനം
ടോക്യോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ തലച്ചോറ്് മറ്റ് ഫുട്‌ബോള്‍ താരങ്ങളുടേതിനേക്കാള്‍ സത്വര പ്രതികരണശേഷി(ഓട്ടോ പൈലറ്റ്) ഉള്ളതാണെന്ന് പഠന റിപ്പോര്‍ട്ട്. ജപ്പാനിലെ ഒരു വിഭാഗം ന്യൂറോളജിസ്റ്റുകള്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം വെളിപ്പെട്ടത്. എതിരാളികളെ...
ജഡേജയ്ക്ക് പിഴ
ലണ്ടന്‍: നോട്ടിങ്ങാമില്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണുമായി വഴക്കിട്ട സംഭവത്തില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് മാച്ച്ഫീയുടെ 50 ശതമാനം പിഴയിട്ടു. ഇംഗ്ലണ്ട് ടീം മാനേജര്‍ ഫില്‍ നീല്‍ ജഡേജയ്‌ക്കെതിരെ ലെവല്‍-2 കുറ്റം ആരോപിച്ചെങ്കിലും...
ജയവര്‍ധനെ 165; ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍
കൊളംബോ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍. മുന്‍നായകന്‍ മഹേല ജയവര്‍ധനെ നേടിയ 165 റണ്‍സിന്റെ കരുത്തില്‍ ആതിഥേയര്‍ രണ്ടാംദിനം 421 റണ്‍സിന് പുറത്തായി. അരങ്ങേറ്റക്കാരന്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ !ഡിക്ക്വേല(72)യുടെ...
ഷൂട്ടിങ്ങില്‍ ബിന്ദ്രയ്ക്ക് സ്വര്‍ണം മലെയ്കയ്ക്ക് വെള്ളി
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യദിനം ഭാരോദ്വഹനക്കാരുടെയും ജൂഡോതാരങ്ങളുടെയുമായിരുന്നെങ്കില്‍ രണ്ടാംദിനം ഷൂട്ടര്‍മാര്‍ സ്വന്തമാക്കി. രണ്ടാംദിനത്തിലെ ആദ്യ സ്വര്‍ണം ഇന്ത്യന്‍ ക്യാമ്പിലെത്തിച്ചത് ഒളിമ്പിക് ചാമ്പ്യനായ അഭിനവ് ബിന്ദ്രയാണ്....
മരുന്നടി: വെയ്ല്‍സ് അത്‌ലറ്റ് പുറത്ത്
ഗ്ലാസ്‌ഗോ: വെയ്ല്‍സിന്റെ 400 മീ. ഹര്‍ഡില്‍സ് താരം റെയ്‌സ് വില്യംസ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് പുറത്ത്. ഈയിനത്തില്‍ യൂറോപ്യന്‍ ചാമ്പ്യനും ഡല്‍ഹിയില്‍ 2010ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍...
ബെലോസിയന് ചരിത്ര നേട്ടം: ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ്‌
യൂജീന്‍(അമേരിക്ക): ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫ്രഞ്ച് കൗമാരതാരം വില്‍ഹെം ബെലോസിയന് ലോക റെക്കോഡ്. ഒറിഗോണില്‍ നടന്ന 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ബെലോസിയന്‍ ജൂനിയര്‍ വിഭാഗത്തില്‍ 13 സെക്കന്‍ഡില്‍ താഴെ സമയം കുറിച്ച ആദ്യതാരവുമായി. 12.99 സെക്കന്‍ഡില്‍...