WEDNESDAY, OCTOBER 01, 2014
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് ഞെട്ടുന്ന തോല്‍വി
പാരിസ്: മെസ്സിയും നെയ്മറും ഗോളടിച്ചിട്ടും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് സീസണിലെ ആദ്യ തോല്‍വി. ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ പാരിസ് സെന്റ് ജര്‍മനാണ് ബാഴ്‌സയെ വീഴ്ത്തിയത് (3-2). ഈ ജയത്തോടെ പി.എസ്.ജി ആറു പോയിന്റോടെ ഗ്രൂപ്പില്‍...
400 കടന്ന് മെസ്സി
മാഡ്രിഡ്: ബാഴ്‌സലോണയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി 401 ഗോളുകള്‍ നേടി മാസ്മരിക പ്രകടനവുമായി ലയണല്‍ മെസ്സി. ഇരുപകുതികളിലുമായി നെയ്മറുടെ തകര്‍പ്പന്‍ ഹാട്രിക്. ബാഴ്‌സലോണയ്ക്ക് ഗ്രനാഡയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം (6-0). തുടര്‍ച്ചയായ ആറാം മത്സരത്തിലും ഗോള്‍ നേടി...
മെസ്സി തിരിച്ചെത്തി; ടെവസിന് ഇടമില്ല
ബ്യൂണസ് ഐറിസ്: ബ്രസീല്‍, ഹോങ്കോങ് ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ തിരിച്ചുവിളിച്ചു. എന്നാല്‍ യുവന്റസ് സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസിന് ഇക്കുറിയും ഇടം ലഭിച്ചില്ല....
അത്!ലറ്റിക്കോയ്ക്കും ബയറണും സമനില
പാരിസ്: സ്പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ അത്!ലറ്റിക്കോ മാഡ്രിഡിന് സെല്‍റ്റാ വീഗോയ്‌ക്കെതിരെ സമനില(2-2). ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ചാമ്പ്യന്മാരായ ബയറണ്‍ മ്യൂണിക്ക് ഹാംബെര്‍ഗറുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം മൈതാനമായ വിസന്റെ കാല്‍ഡെറോണില്‍...
ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ കോച്ച്‌
ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീം കോച്ചായി ഫെര്‍ണാണ്ടോ സാന്റോസിനെ നിയമിച്ചു. ബ്രസീലുകാരനായ 60-കാരന്‍ കഴിഞ്ഞ ലോകകപ്പില്‍ ഗ്രീക്ക് ടീമിന്റെ പരിശീലകനായിരുന്നു. ഗ്രീസിനെ ബ്രസീല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറിലും 2012 യൂറോപ്യന്‍ കപ്പിന്റെ ക്വാര്‍ട്ടറിലുമെത്തിച്ച...
അണ്ടര്‍-17 ലോകകപ്പ് ഹാവിയര്‍ സിപ്പി ടൂര്‍ണമെന്റ് ഡയറക്ടര്‍
കൊല്‍ക്കത്ത: 2017 ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടറായി ഹാവിയര്‍ സിപ്പിയെ നിയമിച്ചു. ജോയ് ഭട്ടാചാര്യയാണ് പ്രോജക്ട് ഡയറക്ടര്‍. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അടങ്ങുന്ന പാനലാണ് സിപ്പിയെ ഡയറക്ടറായി...
ഗുഡ് ബൈ ലാംപാര്‍ഡ്‌
ഇംഗ്ലീഷ് ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മിഡ് ഫീല്‍ഡ് ജനറല്‍മാരിലൊരാളെയാണ് ഫ്രാങ്ക് ലാംപാര്‍ഡിന്റെ വിരമിക്കലിലൂടെ നഷ്ടമാകുന്നത്. ക്ലബ്ബ് തലത്തില്‍ ഏറെ നേട്ടങ്ങളുണ്ടാക്കിയവരാണ് ഡേവിഡ് ബെക്കാമും മൈക്കല്‍ ഓവനും സ്റ്റീവന്‍ ജെറാര്‍ഡും ലാംപാര്‍ഡുമൊക്കെയുള്‍പ്പെടുന്ന...
ആഴ്‌സനലിന് സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് ടോട്ടനത്തിനെതിരെ സമനില (1-1). രണ്ടാം പകുതിയില്‍ നേസര്‍ ചാഡ്!ലി (56) നേടിയ ഗോളില്‍ ടോട്ടനം മുന്നിലെത്തി. ഒടുവില്‍ അലക്‌സ് ഒക്‌സ്‌ഫോര്‍ഡ് ചേമ്പര്‍ലെയി(74)ന്റെ ഗോളിലാണ് ആഴ്‌സനല്‍ സ്വന്തം മൈതാനത്ത് മുഖം രക്ഷിച്ചത്....
സേട്ട് നാഗ്ജി ഫുട്‌ബോള്‍ വീണ്ടും
കോഴിക്കോട്: മലബാറിലെ പ്രത്യേകിച്ച് കോഴിക്കോട്ടുകാരുടെ ഫുട്‌ബോള്‍ മാമാങ്കമായ സേട്ട് നാഗ്ജി അമര്‍സി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പത്തൊന്‍പത് വര്‍ഷത്തിനുശേഷം പുനരാരംഭിക്കുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍...
വാന്‍ ഗാല്‍ യുണൈറ്റഡിലെത്തി
ലണ്ടന്‍ : പുതിയതായി ചുമതലയേറ്റ പരിശീലകന്‍ ലൂയി വാന്‍ഗാല്‍ മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലനത്തില്‍ പങ്കളിയായി. ഡച്ച് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന വാന്‍ഗാല്‍ ലോകകപ്പിനുശേഷമാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനൊപ്പം ചേര്‍ന്നത്. ഇക്കഴിഞ്ഞ മെയിലാണ് വാന്‍ഗല്‍...