THURSDAY, JULY 24, 2014
ക്യാപ്റ്റന്‍ സ്ഥാനം: കുക്കിനുമേല്‍ സമ്മര്‍ദം
ലണ്ടന്‍: ഇന്ത്യയ്‌കെതിരെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 95 റണ്‍സിന് തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ നായക സ്ഥാനത്തിനെതിരെ ഇംഗ്ലണ്ടില്‍ കലാപം. മുന്‍ ബാറ്റ്‌സ്മാന്‍ ജെഫ്രി ബോയ്‌കോട്ടാണ് കുക്കിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിനെതിരെ...
ലോര്‍ഡ്‌സ് ജയത്തില്‍ ഇന്ത്യക്ക് പ്രശംസ
ന്യൂഡല്‍ഹി: ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ടെസ്റ്റ് വിജയം രാജ്യത്തിനകത്തും പുറത്തുമുള്ള ആരാധകരും മാധ്യമങ്ങളും ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയശില്പിയായ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ പ്രകടനത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍...
ആന്‍ഡേഴ്‌സണ്‍ വിവാദം: വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന്
ലണ്ടന്‍: നോട്ടിങ്ങാമില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം രവീന്ദ്ര ജഡേജയെ ഇംഗ്ലണ്ട് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ തള്ളുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ല. ഈ വാദത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍...
പന്തില്‍ കൃത്രിമം: ഫിലാണ്ടര്‍ക്ക് പിഴ
കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ വെര്‍നന്‍ ഫിലാണ്ടര്‍ക്ക് ഐ.സി.സി. പിഴ ചുമത്തി. മാച്ച് ഫീസിന്റെ എഴുപത്തിയഞ്ച് ശതമാനം പിഴയായി ഒടുക്കണമെന്നാണ് ഉത്തരവ്. ഗലെയില്‍ നടക്കുന്ന ടെസ്റ്റിന്റെ മൂന്നാം...
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് സമനിലയില്‍
നോട്ടിങാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. അവസാനിവസമായ ഞായറാഴ്ച ഇന്ത്യന്‍ വാലറ്റത്തിന്റെ മികച്ചപ്രകടനമാണ് കണ്ടത്. മൂന്ന് വിക്കറ്റിന് 167 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഒമ്പതുവിക്കറ്റിന് 391 എന്ന നിലയില്‍...
ബൗളര്‍മാരെ ആവശ്യമുണ്ട്‌
നിവൃത്തികേടുകള്‍ തുടരെത്തുടരെ കടന്നുവരുമ്പോള്‍ പലരും ഇരുട്ടില്‍ തപ്പാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് പട്ടാപ്പകല്‍ തപ്പിത്തടയുന്നു. മഴ റാഞ്ചിക്കൊണ്ടുപോയ റാഞ്ചിയിലെ നാലാം എകദിന മത്സരം ഉള്‍പ്പെടെയുള്ള അഞ്ച് അവസരങ്ങളിലും ടീം ഇന്ത്യ വഴി നഷ്ടപ്പെട്ടവരെപ്പോലെ...
സെഞ്ച്വറി നഷ്ടത്തില്‍ നിരാശയില്ല: വിജയ്‌
ലണ്ടന്‍ : ടീം ജയിക്കുകയാണെങ്കില്‍ സെഞ്ച്വറി നഷ്ടമായതില്‍ നിരാശയുണ്ടാകില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിക്കരികെ പുറത്തായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു വിജയ്. ക്ഷമയോടെ കളിച്ച വിജയുടെ ഇന്നിംഗ്‌സാണ്...
കപിലിന്റെ കൊടുങ്കാറ്റിന് മുപ്പത് വയസ്സ്‌
അതിനുമുമ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ 215 ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. പക്ഷേ, 1983 ജൂണ്‍ 18-ന് ഇംഗ്ലണ്ടിലെ ടണ്‍ബ്രിജ്‌വെല്‍സില്‍ നടന്ന 216-ാമത്തെ അന്താരാഷ്ട്ര ഏകദിന മത്സരം മറ്റൊന്നായിരുന്നു. പ്രത്യേകിച്ച്, ഇന്ത്യന്‍ ക്രിക്കറ്റിന്. ഇന്ത്യയും സിംബാബ്‌വെയും...
ചാരത്തില്‍നിന്നുള്ള ഉയിര്‍പ്പുകള്‍
എവിടെ ഇത്രകാലവും കളികളൊന്നും ഉണ്ടായിരുന്നില്ല. വിനോദമായും വിധിയായും കലാപങ്ങളും കൂട്ടക്കുരുതികളും മാത്രമാണ് കണ്ടത്. പക്ഷേ, കണ്ടതുമാത്രമായിരുന്നില്ല സത്യമെന്ന് ഇന്നലെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്താന്‍ മത്സരം കഴിഞ്ഞപ്പോള്‍...
ബാഗി ഗ്രീന്‍ തേടി
കൗമാര ലോകകപ്പിന്റെ ഫൈനലില്‍ പന്തെറിയാനെത്തുമ്പോള്‍ ഗുരീന്ദര്‍ സന്ധുവിന്റെ മനസ്സില്‍ തെല്ലൊരു അമ്പരപ്പ് ഉയര്‍ന്നിരിക്കണം. ഒരുപക്ഷേ, കുടുംബം ഇന്ത്യയില്‍ത്തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ തനിക്കൊപ്പം കളിക്കേണ്ടിയിരുന്നവര്‍ക്കെതിരെയാണ് ഗുരീന്ദര്‍ പന്തെറിഞ്ഞത്....