ക്യാമ്പ് നൗ: സ്പാനിഷ് കിങ്‌സ് കപ്പ് സെമിഫൈനല്‍ ആദ്യപാദ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് വിജയം. ക്യാമ്പ് നൗവില്‍ ലൂയി സുവാരസ് നേടിയ ഏക ഗോളിലാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. ജയിച്ചതിനൊപ്പം വലന്‍സിയയെ എവേ ഗോളില്‍ നിന്ന് തടഞ്ഞതും ബാഴ്‌സക്ക് നേട്ടമായി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ബാഴ്‌സലോണ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു. 67-ാം മിനിറ്റില്‍ സുവാരസ് ഹെഡ്ഡറിലൂടെ ബാഴ്‌സക്കായി ലക്ഷ്യം കാണുകയായിരുന്നു.

ഗോളിന് ശേഷം പൗളിഞ്ഞോ, അല്‍കാസര്‍ എന്നിവരെ ബാഴ്‌സ കോച്ച് കളത്തിലിറക്കിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല. ഫെബ്രുവരി എട്ടിന് വലന്‍സിയയുടെ തട്ടകത്തില്‍ രണ്ടാം പാദ മത്സരം നടക്കും.