തൃശൂര്‍: കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി കേരളക്കും ഏജീസിനും വിജയം. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍  നടന്ന മത്സരത്തില്‍ ക്വാര്‍ട്‌സ് കാലിക്കറ്റിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് പരാജയപ്പെടുത്തിയാണ് എഫ്.സി കേരള ആദ്യ വിജയം ആഘോഷിച്ചത്. നേരത്തെ കെ.എസ്.ഇ.ബിയോട് എഫ്.സി കേരള തോറ്റിരുന്നു.

അതേസമയം ഏജീസ് കെ.പി.എല്ലില്‍ വിജയത്തോടെ തുടക്കം കുറിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏജീസ് ഒന്നിനെതിരെ രണ്ട് ഗോളിന് സാറ്റ് തിരൂരിനെ തോല്‍പ്പിച്ചു. സാറ്റിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ഏജീസ് വിജയിച്ചത്.