ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ തോറ്റെങ്കിലും ഒരു സന്തോഷ നിമിഷത്തിന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ലോകകപ്പ് ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കണ്ടുമുട്ടിയതായിരുന്നു ആ സന്തോഷ നിമിഷം.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി കാണാനെത്തിയതായിരുന്നു സ്മൃതിയും ഹര്‍മന്‍പ്രീതും. മത്സരശേഷം വിരാട് കോലി ഇരുവര്‍ക്കുമരികിലെത്തുകയായിരുന്നു. ഇരുവരുമായും കോലി സമയം ചെലവഴിക്കുകയും ചെയ്തു.

ഇവരുടെ കൂടിക്കാഴ്ച്ചയുടെ ചിത്രം ബി.സി.സി.ഐ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. 

Virat Kohli
Photo:Indian Cricket Team Facebook Page