റാഞ്ചി: ഓസീസ് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടെസ്റ്റിനിടെ ബൗണ്ടറി തടയുന്നതിനിടയില്‍ കോലിക്ക് തോളിനേറ്റ പരിക്കിനെ മാക്‌സ്‌വെല്‍ പരിഹസിച്ചിരുന്നു.

പന്തിന് പിന്നാലെ ഓടി ബൗണ്ടറി ലൈനിനരികില്‍ വെച്ച് തടഞ്ഞ് ഗ്രൗണ്ടില്‍ വീണ മാക്‌സ്‌വെല്‍ വലതു തോളിന് വേദനയേറ്റതു പോലെ അഭിനയിക്കുകയായിരുന്നു. കോലി തോള്‍ കൈ കൊണ്ട് പിടിച്ചത് പോലെയാണ് മാക്‌സ്‌വെല്ലും പിടിച്ചത്. 

എന്നാല്‍ ടെസ്റ്റിന്റെ നാലാം ദിനം കോലി ഇതിന് മറുപടി നല്‍കി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോഴാണ് കോലി ഓസീസ് ടീമിനെ കളിയാക്കിയത്. 14 റണ്‍സ് മാത്രമാണ് വാര്‍ണറിന് സ്‌കോര്‍ ചെയ്യാനായത്.